മമ്മൂക്കാ ലോകി വേഴ്സ് അറിയുമോ? മാർവെൽ യൂണിവേഴ്‌സ് ഉണ്ടാവുന്നതിന് മുൻപേ അങ്ങേര് സിനിമയിലുണ്ട്; അവതാരകർക്കെതിരെ സോഷ്യൽ മീഡിയ

കാതൽ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖങ്ങൾക്കിടെ നടൻ മമ്മൂട്ടിയോട് അവതാരകർ ഉന്നയിച്ച ചോദ്യങ്ങൾക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്. മമ്മൂട്ടിയെ പോലെ ഒരു ലെജൻഡ് ആയിട്ടുള്ള വ്യക്തിയോടാണ് ചോദ്യങ്ങൾ ചോദിക്കുന്നത് എന്ന ബോധ്യമുള്ളവർ മാത്രം അദ്ദേഹത്തെ അഭിമുഖം ചെയ്യുക എന്നാണ് യുവാവ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. അത്രത്തോളം അനാവശ്യമായ ചോദ്യങ്ങളാണ് അവതാരകർ ചോദിക്കുന്നതെന്നും, അതുകൊണ്ട് തന്നെ എല്ലാവർക്കും അഭിമുഖം നൽകുന്നത് മമ്മൂട്ടി അവസാനിപ്പിക്കണമെന്നും ഫേസ്ബുക് പോസ്റ്റിൽ അഭിപ്രായപ്പെടുന്നു.

ALSO READ: അന്ന് പാട്ടുപാടാൻ വന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഡയാന കുര്യനാണ് ഇന്നത്തെ നയൻതാര; കോളേജ് കാലഘട്ടത്തിലെ കഥ പറഞ്ഞ് നടൻ

‘ഇന്റർവ്യൂ എടുക്കുന്ന പല ഓൺലൈൻ മീഡിയ ആളുകൾക്കും മമ്മൂട്ടിയെ പോലെ ഒരു ഐക്കൺ കണക്കെ നിൽക്കുന്ന ഒരു മനുഷ്യനോട് എന്തൊക്കെ ചോദിക്കണം എന്ന് അറിയില്ല . മനീഷ് , ഹർഷൻ,ധന്യ വർമ്മ തുടങ്ങിയ ആളുകൾ മാത്രമാണ് ഓൺലൈൻ മീഡിയകളിൽ നിന്ന് നല്ല രീതിയിൽ മമ്മൂട്ടിയുടെ ഇന്റർവ്യൂ എടുക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്’, മൂവീ സ്ട്രീറ്റ് എന്ന സിനിമാ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ യുവാവ് പറയുന്നു.

യുവാവിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

മമ്മൂട്ടിയെ പോലെയുള്ള ഒരു സീനിയർ സൂപ്പർ സ്റ്റാർ നടൻ എല്ലാവർക്കും നിരത്തി ഇന്റർവ്യൂ കൊടുക്കുന്നത് നിർത്തണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം ഇന്റർവ്യൂ എടുക്കുന്ന പല ഓൺലൈൻ മീഡിയ ആളുകൾക്കും മമ്മൂട്ടിയെ പോലെ ഒരു ഐക്കൺ കണക്കെ നിൽക്കുന്ന ഒരു മനുഷ്യനോട് എന്തൊക്കെ ചോദിക്കണം എന്ന് അറിയില്ല. മനീഷ്, ഹർഷൻ, ധന്യ വർമ്മ തുടങ്ങിയ ആളുകൾ മാത്രമാണ് ഓൺലൈൻ മീഡിയകളിൽ നിന്ന് നല്ല രീതിയിൽ മമ്മൂട്ടിയുടെ ഇന്റർവ്യൂ എടുക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ALSO READ: കാണാൻ സുന്ദരിയല്ലാത്ത നിമിഷ സജയനെ എങ്ങനെ അഭിനയിപ്പിച്ചു? അവതാരകന്റെ വയറു നിറച്ച് കാർത്തിക് സുബ്ബരാജിന്റെ കിടിലൻ മറുപടി

കാതൽ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾ കണ്ടപ്പോഴാണ് ഈ ഒരു കാര്യം കൂടുതൽ ശ്രദ്ധിച്ചത്. ഉദാഹരണമായി ചില ചോദ്യങ്ങൾ താഴെ പറയാം

1.മമ്മൂക്കക് ലോക്കി വേഴ്സ് അറിയുമോ ? ( മാർവെൽ Universe ഉണ്ടാവുന്നതിന് മുൻപേ അങ്ങേര് സിനിമയിലുണ്ട് . അങ്ങേർക്ക് എൽ സി യു നോക്കി നടക്കലാണോ പണി ? .മണ്ണാങ്കട്ട )

2.മമ്മൂക്കയും ലാലേട്ടനും ഒരേ വേദിയിൽ വെച്ച് കണ്ടപ്പോൾ എന്താണ് സംസാരിച്ചത് ? ( അവര് പലതും സംസാരിച്ച് കാണും . നല്ല രണ്ട് സുഹൃത്തുക്കൾ തമ്മിൽ എന്തൊക്കെ പറയും ? അതൊക്കെ പുറത്ത് പറയാൻ പറ്റുമോ? )

പിന്നെ ശ്രദ്ധിച്ചത് കുറേ ക്ളീഷേ ചോദ്യങ്ങളാണ് .എല്ലാ സ്ഥലത്തും അങ്ങേര് തന്നെ ഉത്തരം പറഞ്ഞു മടുത്ത ചോദ്യങ്ങൾ. വ്യക്തിപരമായ അഭിപ്രായത്തിൽ മമ്മൂട്ടിയെ പോലെ ഒരു ലെജൻഡ് ആയിട്ടുള്ള വ്യക്തിയോടാണ് ചോദ്യങ്ങൾ ചോദിക്കുന്നത് എന്ന ബോധ്യമുള്ളവർ മാത്രം അദ്ദേഹത്തെ അഭിമുഖം ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here