കെ.എല്‍ രാഹുല്‍ വിരമിക്കുന്നോ? അഭ്യുഹമുയര്‍ത്തി സോഷ്യല്‍ മീഡിയ പോസ്റ്റ്

rahul retirement

രാജ്യത്തെ ഏറ്റവും പ്രതിഭാധരനായ ബാറ്റ്‌സര്‍മാരില്‍ ഒരാളാണ് കെ.എല്‍ രാഹുല്‍.  എന്നാല്‍ അടുത്തിടെയായി താരത്തിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയുന്നില്ല. ഇന്ത്യയുടെ ടി20ഐ ടീമിലും അദ്ദേഹത്തിന് ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല ഇപ്പോഴിതാ താരംസോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് വലിയ ചര്‍ച്ചയാകുകയാണ്.

Also read: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതകക്കുറ്റം ചുമത്തി

‘കാത്തിരിക്കൂ….ഒരു കാര്യം പറയാനുണ്ട്’- എന്നായിരുന്നു രാഹുലിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. പിന്നാലെ വിരമിക്കുന്നതായി കുറിപ്പിലൂടെയും താരം അറിയിച്ചു. എന്നാല്‍ പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തു. ഇതോടെ രാഹുലിന്റെ ആരാധകരടക്കം വലിയ ആശയക്കുഴപ്പത്തിലാണ്.

Also read: നേപ്പാളില്‍ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു

എന്തുകൊണ്ടാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും പിന്നീട് എന്തുകൊണ്ടാണ് തീരുമാനം പിന്‍വലിച്ചതെന്നുമുള്ള ചര്‍ച്ചകളിലാണ് ക്രിക്കറ്റ് പ്രേമികള്‍. ശ്രീലങ്കക്കെതിരെ ഉടന്‍ നടക്കാനിരിക്കുന്ന പരമ്പരയ്ക്ക് വേണ്ടിയുള്ള ടീമില്‍
രാഹുല്‍ ഇടെ പിടിച്ചിരുന്നു. ഇതിനിടെയാണ് അഭ്യൂഹമുയര്‍ത്തിയ സ്റ്റോറിയും പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News