‘നിങ്ങളെക്കൊണ്ട് കൂടിയാ കൂടില്ല’, ‘നിലനിൽപ്പിന് വേണ്ടി തലമാറ്റുന്ന താരങ്ങളല്ല, നിലപാടുള്ള നടിയാണ് നിമിഷ’, അഭിവാദ്യങ്ങളുമായി സോഷ്യൽ മീഡിയ

നിമിഷ സജയനെതിരെയുള്ള സംഘപരിവാറിൻ്റെ സൈബർ ആക്രമണത്തിൽ താരത്തെ പിന്തുണച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. നിലനിൽപ്പിന് വേണ്ടി തലമാറ്റുന്ന താരങ്ങളല്ല, നിലപാടുള്ള നടിയാണ് നിമിഷയെന്നാണ് അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റുകളിൽ വ്യക്തമാക്കുന്നത്. നിമിഷ പലപ്പോഴും സ്വീകരിച്ചിട്ടുള്ള കൃത്യമായ നിലപാടുകളും രാഷ്ട്രീയ ബോധവും ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയ താരത്തെ പിന്തുയ്ക്കുന്നത്.

ALSO READ: 4k വിസ്‌മയങ്ങൾ തീരുന്നില്ല, വരുന്നൂ അകിറ കുറസോവയുടെ ലോക ക്‌ളാസിക് ചിത്രം സെവൻ സമുറായ്

തൃശൂർ ലോക്‌സഭാ സീറ്റിൽ സുരേഷ്‌ ഗോപി ജയിച്ചതിനുപിന്നാലെയാണ്‌ നടിക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത്‌. നാലുവർഷംമുമ്പ്‌ പൗരത്വനിയമ ഭേദഗതിക്കെതിരേ കൊച്ചിയിൽ സംഘടിപ്പിച്ച റാലിയിൽ നിമിഷ നടത്തിയ പ്രതികരണം കുത്തിപ്പൊക്കിയാണ്‌ ആക്രമണം. ‘തൃശൂർ ചോദിച്ചിട്ട്‌ കൊടുത്തില്ല, ആ നമ്മളോടല്ലേ ഇന്ത്യ ചോദിക്കുന്നത്‌’ എന്ന പ്രതികരണം ശ്രദ്ധനേടിയിരുന്നു.

ALSO READ: ‘കമ്മ്യൂണിസവും ഒരു വികാരമാണ്, കാൾ മാക്സ് എഴുതുന്നതിന് മുൻപേ പലർക്കും അതുണ്ടായി’, അന്പേ ശിവം സിനിമയിലെ കമൽഹാസൻ്റെ സംഭാഷണം വീണ്ടും ചർച്ചയാകുന്നു: വീഡിയോ

സുരേഷ്‌ ഗോപി തൃശൂരിൽ ജയിച്ചതോടെ നടിയുടെ ഫേസ്‌ബുക്ക്‌, ഇൻസ്‌റ്റഗ്രാം പോസ്‌റ്റുകൾക്കുതാഴെ കേട്ടാലറയ്‌ക്കുന്ന കമന്റുകളുമായി സംഘപരിവാറുകാർ എത്തുകയും തുടർന്ന് സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിൽ നടിക്കെതിരെ മോശമായ രീതിയിൽ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നടിക്കെതിരായ ആക്രമണത്തിന്‌ സുരേഷ്‌ ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ മറുപടിയും വിഷയത്തെ കൂടുതൽ പ്രശ്നത്തിലേക്ക് നയിച്ചു.‘നടി അന്നുപറഞ്ഞ വാക്കുകൾ വിഷമമുണ്ടാക്കി, ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ എന്ന പരിഗണനപോലും നൽകിയില്ല’ എന്നാണ്‌ ഗോകുൽ സുരേഷ് പ്രതികരിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration