അഖില്‍ മാരാര്‍ക്ക് വിദ്യാകിരണവും വിദ്യാശ്രീയും രണ്ടു പദ്ധതികളാണെന്നുപോലും പിടികിട്ടിയിട്ടില്ല; പരിഹാസവുമായി സോഷ്യല്‍മീഡിയ

Akhil MArar

വിദ്യാശ്രീ – വിദ്യാകിരണം ലാപ്ടോപ്പുകളുമായും മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയുമായും അഖില്‍ മാരാര്‍ സോഷ്യല്‍മീഡിയയിലൂടെ നടത്തുന്ന വ്യജ പ്രചാരണളെ പരിഹസിച്ച് സോഷ്യല്‍മീഡിയ. വിദ്യാകിരണവും വിദ്യാശ്രീയും രണ്ടു പദ്ധതികളാണെന്ന് അഖില്‍ മാരാര്‍ക്ക് പിടികിട്ടിയിട്ടില്ലെന്നും അല്ലെങ്കില്‍ കേരളം നേരിടേണ്ട മറ്റൊരു ദുരന്തമാണ് അയാളെന്നും സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നു.

ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയ വഴി നടക്കുന്ന ഒരു വ്യാജ പ്രചരണം ആണ് CMDRF ല്‍ നിന്നും KSFE ക്ക് ലാപ്‌ടോപ് വാങ്ങാന്‍ 81.43 കൂടി രൂപ അനുവദിച്ചു എന്ന്. സോഷ്യല്‍ മീഡിയ വഴി വലിയ രീതിയില്‍ ആണ് ഈ പ്രചരണം നടക്കുന്നത്.

എന്താണ് വാസ്തവം എന്ന് നോക്കാം.

കൊവിഡ് – 19 സമയത്ത് കേരളത്തിലെ വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആയാണ് നടന്നത്. ആ സമയത്ത് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കു പ്രകാരം തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ ലാപ് ടോപ്പ് / മൊബൈല്‍ ലഭ്യമായിരുന്നില്ല. അവര്‍ക്ക് അത് ലഭ്യമാക്കുന്നതിനായി നിരവധി പദ്ധതികള്‍ / മാര്‍ഗ്ഗങ്ങള്‍  ആവിഷ്‌കരിക്കുകയുണ്ടായി.

അതില്‍ ഒന്നായിരുന്നു കുടുംബശ്രീ പ്രവര്‍ത്തകരുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ തവണകളായി തിരിച്ചടച്ച് ഇളവുകളോടെ വിദ്യാഭ്യാസാവശ്യത്തിനായി ലാപ്‌ടോപ്പ് ലഭ്യമാക്കുന്ന പദ്ധതി. ഇതിന് വേണ്ടി  അന്താരാഷ്ട്ര പ്രസിദ്ധമായ കമ്പനികളുടെ ലാപ്‌ടോപ്പുകള്‍ 18000 രൂപയ്ക്ക് മേല്‍പ്പറഞ്ഞവര്‍ക്ക് ലഭ്യമാക്കാനായിരുന്നു കെ.എസ്.എഫ്.ഇ യുടെ പദ്ധതി.

കെ.എസ്.എഫ്.ഇ യുടെ വിദ്യാശ്രീ പദ്ധതി കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പുകള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയായിരുന്നെങ്കില്‍, പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാവശ്യത്തിനുള്ള ലാപ് ടോപ്പുകള്‍ സൗജന്യമായി
ലഭ്യമാക്കുന്നതിനായി ഗവണ്മെന്റ്‌റ് KITE മുഖേന വിദ്യാകിരണം എന്ന പേരില്‍ ഒരു പദ്ധതി അവതരിപ്പിക്കുകയുണ്ടായി.

വിദ്യാകിരണം പദ്ധതിയ്ക്ക് വേണ്ടി, കെ.എസ്.എഫ്.ഇയില്‍ അവശേഷിക്കുന്ന  45313 ലാപ് ടോപ്പുകള്‍ കെ.എസ്.എഫ്.ഇ. ചെലവാക്കിയ അതേ തുകയായ ഒരു ലാപ് ടോപ്പിന് 18000 രൂപ നിരക്കില്‍ ഗവണ്മെന്റ്‌റ് വാങ്ങുകയുണ്ടായി. അതിന്റെ മൊത്തം തുകയായി കണക്കാക്കിയ 81.43 കോടി രൂപയാണ് ഗവണ്മെന്റ് കെ.എസ്.എഫ്.ഇയ്ക്ക് നല്‍കിയത്.

അതായത് 81.43 കോടി രൂപ യഥാര്‍ത്ഥത്തില്‍ ഗവണ്മെന്റ് ചിലവഴിച്ചത് 45000 ത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പുകള്‍ നല്‍കാനാണ്. അതിനുള്ള ലാപ്‌ടോപ്പുകള്‍ വിദ്യാശ്രീ പദ്ധതിയ്ക്ക് വേണ്ടി നേരത്തേ കെ.എസ്.എഫ്.ഇ പരിമിതമായ വില കൊടുത്തു വാങ്ങിയ സ്റ്റോക്കില്‍ നിന്ന് വിനിയോഗിച്ചു എന്ന് മാത്രം.

കൊവിഡ് കാലത്ത് അതില്‍ ബുദ്ധിമുട്ടിയവര്‍ക്ക് സഹായം നല്‍കാന്‍ ആണ് CMDRF ലേക്ക് ജനങ്ങള്‍ പണം നല്‍കിയത്. ആ കാലത്ത് പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള 45313 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ലാപ്‌ടോപ് ആണ് CMDRF ലെ കൊവിഡ് ഫണ്ടില്‍ നിന്നും വാങ്ങി നല്‍കിയത്.

അല്ലാതെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന KSFEക്ക് കഴിഞ്ഞ ദിവസം പോലും 5 കോടി രൂപ CMDRF ലേക്ക് സംഭാവന ചെയ്ത സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ ഉള്ള ലാപ്‌ടോപ് CMDRF ഇല്‍ നിന്നും വാങ്ങിനല്‍കേണ്ടതില്ല എന്ന് മനസിലാക്കാന്‍ അത്ര ബുദ്ധിയൊന്നും വേണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News