‘സംഘികളുടെ ഇസ്ലാമിസ്റ്റ് ചാപ്പ മമ്മൂട്ടിക്ക് കൊടുക്കുന്നത് ടർബോയുടെ വിജയം ആയിരിക്കും’; സൈബർ സംഘികൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ

മമ്മൂട്ടിയെ വർഗീയവത്കരിച്ച് മറുനാടൻ മലയാളിയും സൈബർ സംഘികളും നടത്തുന്ന പ്രചാരണങ്ങൾക്ക് മറുപടി നൽകി സോഷ്യൽ മീഡിയ. സംഘപരിവാറിന്റെ ഈ ശ്രമങ്ങൾ മമ്മൂട്ടിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ടർബോ എന്ന ചിത്രത്തിന്റെ വിജയത്തിലാവും പ്രതിഫലിക്കുക. ഇസ്ലാമായ മമ്മൂട്ടി പുഴു പോലെ ഒരു ചലച്ചിത്രത്തിൽ അഭിനയിച്ചതിലെ അമർഷമാണ് പലരും തീർക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.

Also Read: തൃശ്ശൂരിൽ വീടിന്റെ മുൻവാതിൽ തുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു; അന്വേഷണം ഊർജിതമാക്കി പൊലീസ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് മിത്രങ്ങൾ ‘ഇസ്ലാമിസ്റ്റ്’ ചാപ്പ അടിക്കുന്ന ഫെസ്ബുക്ക് പോസ്റ്റുകൾ അങ്ങിങ് കണ്ടതുകൊണ്ട് ആണ് എന്താ സംഭവം എന്ന് അന്വേഷിച്ചത്.
നോക്കിയപ്പോൾ മറുനാടൻ ഷാജൻ ഒരാളെ വിളിച്ചിരുത്തി അയാളുടെ കുടുംബപ്രശ്നങ്ങൾ മണിക്കൂറുകളോളം പറയിക്കുന്നു.
അതെന്തുമാവട്ടെ, അത് അയാളുടെ സ്വകാര്യ വിഷയം..
മമ്മൂട്ടിക്ക് ഇതിൽ എങ്ങനെ എന്ന് നോക്കിയപ്പോൾ മനസിലായ കാര്യങ്ങൾ ഇതാണ്,.
സംവിധായികയായ ‘മുൻ ഭാര്യ’ മമ്മൂട്ടിക്ക് വേണ്ടി വലിയ ക്യാൻവാസിൽ എടുക്കേണ്ട ഒരു സിനിമാ സ്ക്രിപ്റ്റ് റെഡിയാക്കി വച്ചിരുന്നു, ലോക്ക് ഡൗൺ കാരണം അത് ചെയ്യാൻ പറ്റാതെ വന്നപ്പോൾ സംവിധായികയുടെ അഭ്യർത്ഥന പ്രകാരം തന്റെ തൊട്ടു മുൻപത്തേ ചിത്രമായ ‘ഉണ്ട’ സിനിമയുടെ തിരക്കഥാകൃത്തിനോട്‌ ആവശ്യപ്പെട്ട് OTT സബ്ജകറ്റ് ആയ ‘പുഴു’ ചെയ്യാൻ പറയുന്നു.

Also Read: കോട്ടയം ഇല്ലിക്കലില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

അതായത് ”ഇടത്തോട് മുണ്ടുടുക്കുന്ന, മത വിശ്വാസി”യായ ജാതി രാഷ്ട്രീയം സംസാരിച്ച ഒരു സിനിമ ചെയ്യുന്നതിലൂടെ മിത്രങ്ങൾക്ക് അയാൾ വർഗീയ വാദി ആവുന്നത്രെ.നല്ല കഥ.
ഏത് മമ്മൂട്ടി?? വർഷങ്ങൾക്ക് മുൻപ് നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച റബ്ബിനെ പൊതുവേദിയിൽ ശകാരിച്ച അതെ ”മുഹമ്മദ്‌ കുട്ടി.”
ആവറേജ് സിനിമ ആവേണ്ട ‘ടർബോ’ മെഗാഹിറ്റ് ആക്കേണ്ട പ്രചരണം സംഘികൾ ഏറ്റെടുത്തു എന്നാണ് തോന്നുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News