എന്റെ മമ്മൂക്ക… നിങ്ങളിതെന്തോ ഭാവിച്ചാ ? മസാല മൂവി നോക്കി വരേണ്ട, ഇത് ചുമ്മാ തീ; ഫസ്റ്റ് ഹാഫ് ജോസ് തൂക്കിയെന്ന് സോഷ്യല്‍മീഡിയ

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്ഷന്‍ ചിത്രം ‘ടര്‍ബോ’യുടെ ഫസ്റ്റ്ഹാഫ് കഴിഞ്ഞതോടെ ആരാധകര്‍ വന്‍ ആവേശത്തിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് കഴിഞ്ഞതോടെ മലയാള സിനിമ ടര്‍ബോ ജോസ് തൂക്കിയെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങളാണ് സോഷ്യല്‍മീഡിയ മുഴുവനും.

ടര്‍ബോ ജോസായെത്തുന്ന മമ്മൂക്കയുടെ ആക്ഷന്‍ രംഗങ്ങളും ഫൈറ്റ് സീനുകളും ഒരു രക്ഷയില്ലെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്. 2 മണിക്കൂര്‍ 35 മിനുറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News