‘സൂചന മനസ്സിലാകാത്ത ക്യാപ്‌റ്റന്‍’; രോഹിത്‌ ശര്‍മയെ വാരി സോഷ്യല്‍ മീഡിയ, കോലിയാണ്‌ ഭേദമെന്ന്‌, ഫാന്‍പോര്‌ കനക്കുന്നു

rohit-sharma

ചിന്നസ്വാമിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ ന്യൂസിലാൻഡ് പരാജയപ്പെടുത്തിയ പശ്ചാത്തലത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ ‘തന്ത്രങ്ങളെ’ ചൊല്ലി സോഷ്യൽ മീഡിയയിൽ ഫാൻ പോര്. സൂചനകളൊന്നും മനസ്സിലാകാത്തയാളാണെന്നാണ് സോഷ്യൽ മീഡിയ രോഹിതിനെ പരിഹസിക്കുന്നത്. ‘Clueless captain’ എന്ന ഹാഷ്ടാഗ് എക്സ് ട്രെൻഡിങിലും വന്നു.

മത്സരത്തിന് മുന്നോടിയായി 48 മണിക്കൂറിലധികം ബംഗളൂരുവിൽ കനത്ത മഴയായിരുന്നു. ആദ്യ ദിനം ഒരു പന്ത് പോലും എറിയാനായില്ല. എന്നിട്ടും ചിന്നസ്വാമി പിച്ചിനെ മനസ്സിലാക്കാതെയുള്ള ജഡ്ജുമെൻ്റുകളാണ് രോഹിത് നടത്തിയത്. ആദ്യം ബാറ്റ് ചെയ്യാൻ തെരഞ്ഞെടുത്തത് മണ്ടത്തരമായിരുന്നു.

Also Read: ലെവന്‍ വേറെ ലെവല്‍; ഇരട്ട ഗോളുമായി ലെവന്‍ഡോസ്‌കിയും ടോറിയും, സെവിയ്യയെ കീറി ബാഴ്‌സ

രോഹിതിൻ്റെ ബൗളിങ് മുൻഗണനകളിലെ തന്ത്രപരമായ പിഴവുകളും വിദഗ്ധർ വിവരിച്ചു. മൂന്നു സ്പിന്നർമാരെയും രണ്ടു ഫാസ്റ്റ് ബൗളർമാരെയും കളിപ്പിച്ചിരുന്നു. പ്രത്യേകിച്ചും മത്സരത്തിൻ്റെ അവസാന ദിനം, പരിചയസമ്പന്നനായ രവിചന്ദ്രൻ അശ്വിനെ ഉപയോഗപ്പെടുത്തിയില്ല. പകരം സിറാജിന് ബൗൾ നൽകി.

വിരാട് കോലിയുടെ കീഴിൽ 2015നും 2021നും ഇടയിൽ 31 മത്സരങ്ങളിൽ ടീം തോറ്റത് വെറും രണ്ടു ടെസ്റ്റുകൾ മാത്രമാണ്. 2022ൽ ചുമതലയേറ്റതിന് ശേഷം രോഹിതിൻ്റെ കീഴിൽ 14 ടെസ്റ്റുകളിൽ ഇന്ത്യ സ്വന്തം മണ്ണിൽ ഇതിനകം മൂന്നു തോൽവികൾ നേരിട്ടിട്ടുണ്ട്. അതിൽ രണ്ടെണ്ണം ഈ വർഷമാണ്. ടെസ്റ്റ് പരാജയങ്ങൾ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് യോഗ്യതയെ ബാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News