‘വിനായകന് മിനിമം ഫെരാരി എങ്കിലും കൊടുക്കണം’, വർമനില്ലാതെ ജയിലറില്ല, വിജയവുമില്ല: സമൂഹ മാധ്യമങ്ങളിൽ ആവശ്യം ശക്തം

തെന്നിന്ത്യൻ ബോക്സോഫീസിൽ വലിയ ചലനങ്ങൾ സൃഷ്‌ടിച്ച നെൽസൺ രജനികാന്ത് വിനായകൻ ചിത്രം ജയിലറിന്റെ വിജയത്തിൽ പലർക്കും ലാഭവിഹിതവും സമ്മാനങ്ങളും നൽകിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ നട്ടെല്ലായ വിനായകന് ഒന്നുമില്ലേ എന്ന ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉയരുന്നത്. ജയിലറയിൽ വർമന്റെ വില്ലൻ ഇല്ലെങ്കിൽ വിജയവും ഇല്ലെന്ന് പറയുന്ന സോഷ്യൽ മീഡിയ വിനായകന് മിനിമം ഫെരാരി എങ്കിലും കൊടുക്കണമെന്നാണ് പറയുന്നത്.

ALSO READ: ‘ഐ ലവ് മൈ ഇന്ത്യ’, പേര് മാറ്റിയാൽ രാജ്യം പിറകോട്ട് പോകും: ആശങ്ക പങ്കുവെച്ച് സംവിധായകൻ ഒമർ ലുലു

വർമൻ എന്ന കഥാപാത്രമായി രജനികാന്തിനൊപ്പം വിനായകൻ്റെ വില്ലൻ കട്ടക്ക് നിന്നത് കൊണ്ടാണ് ജയിലർ സിനിമക്ക് കേരളത്തിൽ പോലും ഇത്രയും വലിയ കളക്ഷൻ ലഭിച്ചതെന്ന് സമൂഹ മാധ്യമങ്ങൾ പറയുന്നു. അത്രത്തോളം വിനായകന്റെ കഥാപാത്രത്തിന് തെന്നിന്ത്യയിൽ വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചെന്നും, അത് സിനിമയെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ടെന്നും സോഷ്യൽ മീഡിയ പറയുന്നു.

ALSO READ: ‘ഇന്ത്യ’ എന്ന പേര് ഇക്കാലമത്രയും അഭിമാനമുണ്ടാക്കിയിട്ടില്ലേ?; സെവാഗിനോട് വിഷ്ണു വിശാല്‍

‘വിനായകന് സമ്മാനമില്ലേ? വില്ലനെ വിനായകൻ വളരെ പവർ ഫുൾ ആയി അവതരിപ്പിച്ചു. ജയിലർ സിനിമ ഇത്രത്തോളം വിജയിക്കാൻ കാരണം അദ്ദേഹത്തിന്റെ കഥാപാത്രവും ഗംഭീര പ്രകടനവുമാണ്, സിനിമ നന്നാകണമെങ്കിൽ വില്ലൻ അത്രയും ശക്തനായിരിക്കണം. വിനായകനെ മറക്കല്ലേ, വിനായകനും ഒരു ഫെരാരി അർഹിക്കുന്നു, വിനായകനും ഒരു ഉയർന്ന അംഗീകാരം അർഹിക്കുന്നു. തന്റെ വേഷം വളരെ നന്നായി അദ്ദേഹം ചെയ്തു, വിനായകന്റെ സംഭാവനയോ പ്രകടനമോ ആണ് ജയിലറുടെ പ്രധാന വിജയം…അദ്ദേഹത്തെ അംഗീകരിക്കേണ്ടതുണ്ട്;, എന്നിങ്ങനെ നീളുന്നു വിനയകന്റെ വർമന് വേണ്ടിയുള്ള സോഷ്യൽ മീഡിയ കമന്റുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News