മലയാള സിനിമയിൽ മൂന്നുവട്ടം നൂറു കോടി ക്ലബ്ബിൽ കേറിയ ഒരേയൊരു നടൻ, സൂപ്പർ താരങ്ങൾക്ക് പോലും സാധിക്കാത്ത നേട്ടമെന്ന് സോഷ്യൽ മീഡിയ

നൂറു കോടി ക്ലബ് എന്നത് മലയാള സിനിമയിലെ സ്വപ്നത്തിന്റെ ഒരു തുരുത്താണ്. വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ. സൂപ്പർ താരങ്ങൾക്ക് പോലും നൂറു കോടി ക്ലബ് എന്നത് വല്ലപ്പോഴും സംഭവിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ മൂന്ന് പ്രാവശ്യം നൂറു കോടി ക്ലബിൽ കേറിയ ഒരു നടനെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: പുറത്തിറങ്ങി വർഷങ്ങൾ കടന്നുപോയിട്ടും ഇന്നും ചർച്ചയാകുന്ന ഒരു ചിത്രം, പഞ്ചവടിപ്പാലത്തെ കുറിച്ച് കെ ജി ജോർജ്

നടൻ ലാൽ ആണ് മൂന്ന് വട്ടം നൂറുകോടി ക്ലബ്ബിൽ കേറിയ ഒരേയൊരു നടനെന്ന് സോഷ്യൽ മീഡിയ പറയുന്നു. ആദ്യം നൂറു കോടി ക്ലബിൽ കേറിയ പുലിമുരുഗൻ സിനിമയിൽ ഒരു പ്രധാന വേഷത്തിൽ ലാൽ എത്തിയിരുന്നു, തുടർന്ന് നൂറു കോടി ക്ലബ്ബിൽ കേറിയ 2018 എന്ന ചിത്രത്തിലും ഇപ്പോൾ 100 കോടി തികച്ച ആർ ഡി എക്സ് എന്ന സിനിമയിലും ലാലിന്റെ സാന്നിധ്യം ഉണ്ട്. ഇതുമായി ബന്ധപ്പെടുത്തിയാണ് മൂന്ന് വട്ടം നൂറുകോടി നേടിയ നടൻ ലാൽ ആണെന്ന് സോഷ്യൽ മീഡിയ പറയുന്നത്.

ALSO READ: കഥാപാത്രത്തെ മനസിലാക്കി ബിഹേവ് ചെയ്യുന്നവരാണ് ആ നടൻമാർ, ഒരു സംഭാഷണം പറഞ്ഞാല്‍ മൂന്ന് രീതിയില്‍ വരെ പറഞ്ഞു കേൾപ്പിക്കും: കെ ജി ജോർജ്

അതേസമയം, ചുരുക്കം ചില സിനിമകളെ മലയാളത്തിൽ നൂറു കോടി ക്ലബ്ബിൽ കയറിയിട്ടുള്ളൂ.. കുറുപ്പ്, കായംകുളം കൊച്ചുണ്ണി, മാമാങ്കം, ഭീഷ്മപർവ്വം, ലൂസിഫർ, രോമാഞ്ചം, മാളികപ്പുറം എന്നിവയാണ് നൂറു കോടി ക്ലബ്ബിൽ കേറിയ മലയാള സിനിമകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News