പോയ സ്‌ക്രീനൊക്കെ നാളെ തന്നെ തിരിച്ചു പിടിക്കും, കണ്ണൂർ സ്‌ക്വാഡിനെ വീഴ്ത്താൻ ലിയോയ്ക്ക് കഴിയില്ല, ഇത് ക്വാളിറ്റി പടമെന്ന് സോഷ്യൽ മീഡിയ

ലോകേഷ് കനകരാജ് ചിത്രം ലിയോ റിലീസായതോടെ പ്രദര്ശനം തുടർന്നിരുന്ന കണ്ണൂർ സ്‌ക്വാഡിന് തിയേറ്ററുകളിൽ ഷോകൾ നഷ്ടമായിരുന്നു. ഇതോടെ ആരാധകരും സിനിമാ പ്രേക്ഷകരും സമൂഹ മാധ്യമങ്ങളിൽ വലിയ നിരാശ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രം വൈകാതെ തന്നെ നഷ്ടപ്പെട്ട സ്ക്രീനുകൾ തിരിച്ചു പിടിക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ലിയോ സിനിമയ്ക്ക് വന്ന സമ്മിശ്ര പ്രതികരണമാണ് ഈ നിരീക്ഷണത്തിന് പിന്നിലെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ .

ALSO READ: വിജയ് ഇങ്ങനെ അഭിനയിക്കുന്നത് കാണുന്നത് ആദ്യം, സോഷ്യൽ മീഡിയയിൽ തരംഗമായി പാർത്ഥിപൻ, ബാലയ്യ സിനിമ ലിയോയ്ക്ക് വെല്ലുവിളിയാകുമോ?

നമ്മുടെ പടങ്ങൾക്ക് ബഡ്‌ജറ്റ്‌ കുറവാണെന്നെ ഉള്ളു പക്ഷെ ക്വാളിറ്റിയുണ്ടെന്നാണ് കണ്ണൂർ സ്‌ക്വാഡിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇത്തരം പോസ്റ്റുകൾക്ക് പലരും കമന്റുകൾ രേഖപ്പെടുത്തുന്നത്. മറ്റുള്ള നടൻമാർ മിടുക്കന്മാർ ആവുമ്പോൾ നമ്മൾ മിടു മിടുക്കന്മാർ ആവണ്ടേ എന്നും മമ്മൂക്കയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പലരും പറയുന്നു.

ALSO READ: മരിച്ചിട്ടും മായാത്ത മലയാളത്തിന്റെ ‘ശ്രീ’വിദ്യാമ്മ, വിടപറഞ്ഞിട്ട് ഇന്നേക്ക് 17 വർഷം

അതേസമയം, വിജയ് ചിത്രം ലിയോ എൽ സി യുവിലെ മറ്റൊരു കഥാപാത്രത്തിന്റെ കഥയാണെന്നാണ് വിലയിരുത്തൽ. പതിവ് വിജയ് ചിത്രങ്ങളെക്കാളും ഒരുപടി മുന്നിലാണ് ലോകേഷിന്റെ ലിയോ എന്നും, ഇതുവരേക്കും ഇങ്ങനെ ഒരു വിജയ് അണ്ണനെ തങ്ങൾ കണ്ടിട്ടില്ലെന്നുമാണ് ആരാധകർ പറയുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രമാണ് ലിയോ. 655 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദർശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News