നേര് എന്ന മോഹൻലാൽ ചിത്രം സ്കെച്ച് ആർട്ടിസ്റ്റ് 2 എന്ന സിനിമയുടെ കോപ്പിയാണെന്ന ആരോപണവുമായി സമൂഹ മാധ്യമങ്ങൾ രംഗത്ത്. സ്കെച്ച് ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ ഒരു പ്രധാന സീൻ ഉൾപ്പെടുത്തിയാണ് പലരും ഈ വാദം ഉന്നയിക്കുന്നത്. മലയാള സിനിമാക്കാർ പ്രേക്ഷകരെ എങ്ങനെയൊക്കെ പറ്റിക്കുന്നു എന്നറിയാൻ ഈ വീഡിയോ കാണൂ എന്ന് പറഞ്ഞുകൊണ്ടാണ് കോപ്പി അടിക്കപ്പെട്ടെന്ന് ആരോപിക്കുന്ന സ്കെച്ച് ആർട്ടിസ്റ്റിലെ വീഡിയോ പങ്കുവെക്കപ്പെടുന്നത്.
ALSO READ: സിമന്റ് ലോറി പാഞ്ഞു കയറി; അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു
സുധ രാധിക എന്നയാളുടെ ഫേസ്ബുക് കുറിപ്പിലും ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. വല്ലവന്റെ പ്രതിഭയെ കട്ടും മോഷ്ടിച്ചും സിനിമയുണ്ടാക്കുന്നവരാണു മലയാള സിനിമയെ ഇന്നു കാണുന്ന വെറും വിൽപ്പന ചരക്ക് മാത്രമാക്കിയതെങ്ങ് തുടങ്ങുന്ന കുറിപ്പിലാണ് സുധ രാധിക നേരിനെ കുറിച്ചും സംസാരിക്കുന്നത്. ‘പ്രിയദർശ്ശൻ തുടങ്ങി ജീതു ജോസഫിൽ എത്തി നിൽക്കുന്ന “ഫ്രോഡ് സംവിധായകർ” മഹാന്മാരായി വാഴുന്ന മറ്റൊരു സിനിമാ ഇന്റസ്റ്റ്രിയും ലോകത്തില്ല. Winner takes all competition, ഫെസ്റ്റിവലുകളും അവോഡുകളും ലിജോയെ പോലെ ഈ സ്റ്റ്രാറ്റജിയിൽ ഉണ്ടായവർ മാത്രമായി ഒരു ഭാഷയിൽ സ്വന്തമായ പ്രതിഭകൾ ഇല്ലെന്ന അത്ഭുതം മലയാളത്തിനു സ്വന്തം’, എന്നും സുധ രാധിക കുറിക്കുന്നു.
ALSO READ: 10 ട്രെയിൻ സർവീസുകൾ റദ്ദാക്കി സൗത്ത് സെൻട്രൽ റെയിൽവേ
അതേസമയം, നേര് ഒരു മികച്ച സിനിമയല്ല എന്നാണ് എഴുത്തുകാരൻ അഷ്ടമൂർത്തി പറയുന്നത്. മോഹൻലാൽ സിനിമയിൽ ഉടനീളം അൺകംഫർട്ടബ്ൾ ആയിരുന്നുവെന്നും, ഫ്ലെക്സിബിൾ എന്നു നമ്മൾ വാഴ്ത്തിയ മോഹൻലാലിനെ ഇങ്ങനെ കാണുമ്പോൾ സങ്കടം തോന്നുമെന്നും നേരിനെ കുറിച്ച് അഷ്ടമൂർത്തി എഴുതിയ കുറിപ്പിൽ പറയുന്നു. അനശ്വര രാജനെ അത്ഭുതത്തോടെയാണ് സിനിമയിൽ കണ്ടുകൊണ്ടിരുന്നതെന്നും, തണ്ണീർമത്തൻ ദിനങ്ങളിൽ നിന്നും സൂപ്പർ ശരണ്യയിൽ നിന്നുമൊക്കെ ആ നടി എത്രമാത്രം വളർന്നുപോയെന്നും അഷ്ടമൂർത്തി നേരിനെ കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here