‘പ്രദേശിക കോൺഗ്രസ് നേതാവ് വിഷ്ണു ടൈലർ മണിയെ പോലെ’, കൊല്ലുന്നു, കുഴിച്ചിടുന്നു, കാണാനില്ലെന്ന് പറഞ്ഞ് ആക്ഷൻ കമ്മറ്റി ഉണ്ടാക്കുന്നു

മലപ്പുറത്ത് യുവതിയെ കൊലപ്പെടുത്തിയ പ്രദേശിക കോൺഗ്രസ് നേതാവ് വിഷ്ണുവിനെ സേതുരാമയ്യര്‍ സിനിമയിലെ കഥാപാത്രത്തോട് ഉപമിച്ച് സോഷ്യൽ മീഡിയ. മമ്മൂട്ടി ചിത്രത്തിൽ വില്ലനായി വന്ന ടൈലർ മണി കൊലപാതകം നടത്തുകയും, തുടർന്ന് അതേ കൊലപാതകം തെളിയിക്കണം എന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റി രൂപീകരിക്കുകയും ചെയ്യുന്നു. ഇത് തന്നെയാണ് വിഷ്ണുവും പ്രത്യക്ഷത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചതെന്ന് സോഷ്യൽ മീഡിയ പറയുന്നു. സുജിത എന്ന യുവതിയെ കൊലപ്പെടുത്തിയ വിഷ്ണുവാണ് സുജിതയുടെ തിരോധാനക്കേസ് അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കാൻ മുൻപിൽ ഉണ്ടായിരുന്നത്.

ALSO READ: ‘മൂന്നോ നാലോ കൊല്ലം മാത്രം ഇവിടെ നിന്നാല്‍ പോര, നടനെന്ന നിലയില്‍ ഞാന്‍ വളര്‍ന്നു’, മനസ് തുറന്ന് നിവിൻ പോളി

സുജിത കൊലപാതകക്കേസിൽ വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് സ്വർണാഭരണങ്ങൾ വില്പന നടത്തിയത് കൊണ്ടാണെങ്കിൽ ടൈലര്‍ മണിയെ സിനിമയുടെ അവസാനത്തിൽ കുടുക്കുന്നതും സ്വര്‍ണ്ണമാണ് എന്ന യാഥര്‍ച്ഛികതയും രണ്ട് കേസിലും ഉണ്ടെന്ന് സോഷ്യൽ മീഡിയ പറയുന്നു. എന്തായാലും വിഷ്ണുവും ടൈലര്‍ മണിയും തമ്മിലുള്ള ബന്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ആഭരണം കവരാനാണ് വിഷ്ണു കൊലപാതകം നടത്തിയതെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്.

ALSO READ: ‘ഈ രൂപത്തില്‍ തന്നെ നടക്കേണ്ടി വരും, ഒന്നും ചെയ്യാന്‍ പറ്റില്ല’: വൈറലായ ലുക്കിനെ കുറിച്ച് വിനയ് ഫോർട്ട് പറയുന്നു

അതേ സമയം, ഇന്നലെ വൈകുന്നേരത്തോടെയാണ് സുജിതയുടെ മൃതദേഹം വിഷ്ണുവിന്റെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത്. ഈ മാസം 11 -നാണ് സുജിതയെ കാണാതായിരുന്നത്. മൊബൈല്‍ ഫോണില്‍ നിന്ന് ഒടുവില്‍ വിളിച്ചിരുന്നത് വിഷണുവിനെയാണ്. ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം വീട്ടുവളപ്പിലെ വേസ്റ്റ് കുഴിയിലിട്ട് മണ്ണു മൂടിയെന്നു സമ്മതിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News