അന്ന് തോമസ് ഐസക്കിന്റെ കൈയിലിരുന്ന ആ കുഞ്ഞ് ദാ ഇവിടെയുണ്ട്

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ പ്രളയകാലത്തെ കേരളത്തിന്റെ അതിജീവനകഥ വീണ്ടും ചര്‍ച്ചയാവുകയാണ്. പ്രളയകാലത്തെ ഓര്‍മകളില്‍ ഒന്നായിരുന്നു അന്ന് മന്ത്രിയായിരുന്ന തോമസ് ഐസക് ഒരു കുഞ്ഞിനെ കൈകളില്‍ എടുത്ത് നെഞ്ചോട് ചേര്‍ത്തുപിടിച്ച ചിത്രം. കുട്ടനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു തോമസ് ഐസക് കുഞ്ഞനെ ചേര്‍ത്തുപിടിച്ചത്. 2018 ചിത്രം ചര്‍ച്ചയാകുമ്പോള്‍ ആ കുഞ്ഞിനെ തേടി പലരും രംഗത്തെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇപ്പോഴിതാ ആ കുട്ടിയെ പരിചയപ്പെടുത്തുകയാണ് തോമസ് ഐസകിന്റെ മുന്‍ സ്റ്റാഫും ഗവേഷകനുമായ ഗോപകുമാര്‍ മുകുന്ദന്‍. നിലവില്‍ കുട്ടനാടാണ് ആ കുട്ടിയുള്ളത്.

ജൊഹാന്‍ എന്നാണ് ആ കുട്ടിയുടെ പേര്. ജോസഫ്-ആന്‍മേരി ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമന്‍. ഇപ്പോള്‍ അഞ്ച് വയസുണ്ട് ജൊഹാന്. 2018 ഓഗസ്റ്റ് പതിനഞ്ചിന് ബഹറിനിലേക്ക് മടങ്ങാനിരുന്ന ജോസഫും ആന്‍മേരിയും വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് സ്വന്തം നാടായ പുളിങ്കുന്നിലേക്ക് മടങ്ങി. അടുട്ട മൂന്ന് ദിവസങ്ങള്‍ കുട്ടനാട് പ്രളയത്തില്‍ മുങ്ങി. അന്ന് രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രി തോമസ് ഐസകും മുന്നിട്ടിറങ്ങി. അന്ന് പകര്‍ത്തിയ ചിത്രം ഗോപകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും അത് വൈറലാകുകയുമായിരുന്നു.

ഗോപകുമാര്‍ മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദാ ഇവിടെയുണ്ട് ജൊഹാന്‍.

ചേച്ചി അലോന്‍, അനിയത്തി അലോണ എന്നിവര്‍ക്കൊപ്പം യുകെജിക്കാരന്‍ ജൊഹാന്‍.
സ. ഐസക്കിന്റെ കയ്യിലിരിക്കുന്ന കുഞ്ഞ്. ആഗസ്റ്റ് 15 ന് ബഹറിനിലേയ്ക്ക് മടങ്ങാനിരുന്നതാണ് ജോസഫും ആന്‍മേരിയും.വിമാനം റദ്ദാക്കിയതോടെ പുളിങ്കുന്നിലേയ്ക്ക് മടങ്ങി. 16, 17, 18 – കുട്ടനാട് മുങ്ങി . തദ്ദേശ ഭരണ സ്ഥാപനങ്ങളും സര്‍ക്കാരും രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും മാദ്ധ്യമങ്ങളും എല്ലാം കൈകോര്‍ത്ത സ്വപ്നം പോലുള്ള റസ്‌ക്യൂ ഓപ്പറേഷന്‍. ഒരു താലൂക്ക് മുഴുവന്‍ ഒഴിപ്പിച്ച ഒരു രക്ഷാ പ്രവര്‍ത്തനം. അന്ന് പുളിങ്കുന്നില്‍ നിന്നുമുള്ള ഒരു ചിത്രമാണ് ഞാന്‍ എഫ്ബിയില്‍ പങ്കുവെച്ചത്. ഇപ്പോള്‍ ജോഹാന്‍ പുളിങ്കുന്ന് കെഇ കാര്‍മ്മല്‍ സ്‌കൂളില്‍ യുകെജി കുട്ടന്‍. അവര്‍ കുട്ടനാട്ടിലെ പുളിങ്കുന്നില്‍ പുതിയ വീടുവെച്ച് താമസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News