കല്യാണിയുടെ വിവാഹം കഴിഞ്ഞോയെന്ന് സോഷ്യൽ മീഡിയ; ‘മിന്നുകെട്ടിയത്’ സീരിയൽ നടൻ

kalyani-wedding

ക്യൂട്ട് താരം കല്യാണി പ്രിയദർശൻ്റെ വിവാഹ ചടങ്ങുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. സീരിയൽ താരം ശ്രീറാം രാമചന്ദ്രനാണ് താലി ചാർത്തിയത്. എന്നാൽ, സമീപത്തെങ്ങും മാതാപിതാക്കളായ പ്രിയദർശനെയോ ലിസിയേയോ കാണാനുമില്ല.

Also Read: ‘മനസമാധാനമാണ് ഏറ്റവും വലിയ സ്വത്ത്’; വൈറലായി മഞ്ജു വാര്യർ പങ്കുവെച്ച ചിത്രങ്ങൾ

ഇതോടെ സസ്പെൻസ് വർധിച്ചു. ശ്രീറാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് എല്ലാത്തിനും കാരണം. യെസ് പറയുന്ന നിമിഷങ്ങളാണ് നമ്മളെ ഹാപ്പിയാക്കുന്നത് എന്ന തലക്കെട്ടോടെയാണ് ശ്രീറാം കല്യാണിക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചത്.

നവവധുവിന്റെ വേഷത്തിൽ അതീവ സുന്ദരിയായാണ് കല്യാണി എത്തിയത്. കുസൃതിയും കുറുമ്പുമായാണ് താലികെട്ട്. കസ്തൂരിമാൻ സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരനായ ശ്രീറാം വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. എന്താണ് സത്യമെന്ന് വ്യക്തമാക്കി ശ്രീറാം തന്നെ രംഗത്തെത്തി. പരസ്യ ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള വീഡിയോ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News