കര്‍ണാടകയിലെ പ്രതിപക്ഷ ഐക്യവേദിയിലും രാഷ്ട്രീയം കലര്‍ത്തി വിടി ബല്‍റാം; വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് നീക്കി

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ വേദി പ്രതിപക്ഷ ഐക്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി.

പ്രതിപക്ഷ ഐക്യം കൊണ്ട് ശ്രദ്ധേയമായെങ്കിലും അതിലും രാഷ്ട്രീയം കലര്‍ത്തി വിവാദമുണ്ടാക്കാനാണ് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം ശ്രമിച്ചത്. സീതാറാം യെച്ചൂരിയെ പരിഹസിച്ചുകൊണ്ടുള്ള വി.ടി ബല്‍റാമിന്റെ പോസ്റ്റ് വ്യാപക വിമര്‍ശനത്തിനിടയാക്കി. ഇതിന് പിന്നാലെ പോസ്റ്റ് നീക്കം ചെയ്ത് വിശദീകരണ കുറിപ്പുമായി വി.ടി ബല്‍റാം രംഗത്തെത്തി.

സിദ്ധരാമയ്യയുടേയും ഡി.കെ ശിവകുമാറിന്റേയും കൈകോര്‍ത്തു നില്‍ക്കുന്ന സീതാറാം യെച്ചൂരിയുടെ ചിത്രം പങ്കുവെച്ചായിരുന്നു വി.ടി ബല്‍റാമിന്റെ ആക്ഷേപം. ‘ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി’ എന്നായിരുന്നു ചിത്രത്തിന് വി.ടി ബല്‍റാം നല്‍കിയ ക്യാപ്ഷന്‍. പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ വി.ടി ബല്‍റാമിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഇതോടെ വി.ടി ബല്‍റാം പോസ്റ്റ് നീക്കം ചെയ്തു. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് പോസ്റ്റ് പിന്‍വലിച്ചതെന്നായിരുന്നു വി.ടി ബല്‍റാമിന്റെ വിശദീകരണം. ഈ പോസ്റ്റിന് താഴെയും വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News