‘ഫഫ ടു ഹോളിവുഡ്’; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

സൗത്ത് ഇന്ത്യയില്‍ ഒന്നടങ്കം ആരാധകരെ ഉണ്ടാക്കിയ താരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ നടന്‍ ഹോളിവുഡിലേക്ക് ചേക്കേറുമോ എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാകുന്നത്. ഫഹദ് ഫാസില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു വിദേശ പ്രൊഡക്ഷന്‍ ഹൗസിനായി ഞാന്‍ ഓഡിഷനില്‍ പങ്കെടുത്തു. ആദ്യമായാണ് ഞാന്‍ ഒരു ഓഡിഷനില്‍ പങ്കെടുക്കുന്നത്. സിനിമയുടെ പേര് ഞാന്‍ പറയുന്നില്ല. അവര്‍ ഓഡിഷന്റെ ഭാഗമായി ഒരു സീന്‍ നല്‍കി. ആ രംഗത്തിനും മുമ്പും ശേഷവുമുള്ള കാര്യങ്ങള്‍ എനിക്ക് അറിയില്ല-ഫഹദ് പറഞ്ഞു.

Also Read: ‘മുസ്ലിം വിരുദ്ധ പരാമര്‍ശം മോദി തിരുത്തണം; തെരഞ്ഞെടുപ്പ് ജയിച്ചു കയറാന്‍ വര്‍ഗീയത ആയുധമാക്കുന്നത് രാഷ്ട്രത്തെ മുറിവേല്‍പ്പിക്കും’: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

അതേസമയം ഫഹദിന്റെ പുതിയ ചിത്രം ആവേശം ആഗോളതലത്തില്‍ 100 കോടി കളക്ഷനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഫഹദ് തന്നെ യാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News