രണ്ട് ഭാര്യമാര്‍, ഒമ്പത് മക്കള്‍, ആറ് കാമുകിമാര്‍; സോഷ്യല്‍ മീഡിയ താരം അറസ്റ്റില്‍

ഇന്‍ഷുറന്‍സ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി നിക്ഷേപ തട്ടിപ്പ് വരെ നടത്തി വന്ന സോഷ്യല്‍ മീഡിയ താരത്തെ പിടികൂടി യുപിയിലെ സരോജിനി നഗര്‍ പൊലീസ്. ഭാര്യയ്‌ക്കൊപ്പം പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി വിദേശത്തേക്ക് കടക്കാനിരിക്കുന്നതിനിടയിലാണ് 41കാരനായ അജീത് മൗര പൊലീസ് വലയിലായത്. രണ്ട് ഭാര്യമാര്‍, ഒമ്പത് മക്കള്‍, ആറ് കാമുകിമാര്‍ എന്നിവരുടെ ഉത്തരവാദിത്വം തന്റെ കടമയായതിനാലാണ് തട്ടിപ്പുകള്‍ നടത്തി ജീവിച്ചതെന്നാണ് പൊലീസിനോട് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ റീല്‍സ് ചെയ്യുകയാണ് അജീതിന്റെ ഹോബി. നിരവധി ഫോളേവേഴ്‌സും ഉണ്ട്. പക്ഷേ ഈ താരം ഒമ്പത് ക്രിമിനല്‍ കേസുകളിലാണ് പ്രതി. ഇന്‍ഷുറന്‍സ് തട്ടിപ്പ്, കള്ളനോട്ട് അടി ഉള്‍പ്പെടെ പല തരം ത്ട്ടിപ്പുകളാണ് അജീതിന്റെ പേരിലുള്ളത്.

ALSO READ: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഏറെ ഇഷ്ടം വിദേശ രാജ്യങ്ങളിൽ; ചെലവഴിക്കുന്നത് കോടികൾ! -റിപ്പോർട്ട്

ധര്‍മേന്ദ്ര കുമാര്‍ എന്ന വ്യക്തിയെ പറ്റിച്ച് മൂന്നു ലക്ഷം രൂപ തട്ടിയ കേസിലാണ് ഇപ്പോള്‍ ഇയാള്‍ പിടിയിലായിരിക്കുന്നത്. മുംബൈയില്‍ പ്ലാസ്റ്റര്‍ ഒഫ് പാരീസ് ഉപയോഗിച്ച് സീലിംഗ് ചെയ്ത് നല്‍കി തട്ടിപ്പ് നടത്തിയിരുന്ന ഇയാള്‍ 2000ല്‍ സംഗീത എന്ന യുവതിയെ വിവാഹം കഴിച്ചു. ഇതില്‍ ഇയാള്‍ക്ക് ഏഴ് മക്കളുണ്ട്. പിന്നീട് മോഷണം ഉള്‍പ്പെടെ ചെയ്തു. 2018ലാണ് സുശീല എന്ന യുവതിയെ വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് പോണ്‍സി സ്‌കീമുകളെന്ന പേരില്‍ തട്ടിപ്പ് നടത്താന്‍ ആരംഭിച്ചു.

അന്വേഷണത്തില്‍ രണ്ടു ഭാര്യമാര്‍ക്കുമായി രണ്ടു വീടുകള്‍ നിര്‍മിച്ചു നല്‍കി, വാടക വീട്ടില്‍ ഇയാള്‍ ഒറ്റയ്ക്ക് താമസിക്കുകയാണെന്ന് വ്യക്തമായി. ആഢംബര ജീവിതമാണ് ഇയാളുടെ ഭാര്യമാര്‍ നയിച്ചിരുന്നതും. ഇതിനു പുറമേ ആറ് കാമുകിമാരുള്ള ഇയാള്‍ ഇവരുമായി ദൂരയാത്രകളും നടത്തിയിട്ടുണ്ട്. സമൂഹമാധ്യത്തിലെ താരപരിവേഷത്തിലൂടെയാണ് സ്ത്രീകളെ വലയിലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News