‘അന്ന് സ്വപ്‌നമായിരുന്നെങ്കില്‍ ഇന്ന് സ്വപ്‌നസാക്ഷാത്ക്കാരം’; വൈറല്‍ ഫോട്ടോഷൂട്ടിലെ സൂസന്‍ തോമസ് വിവാഹിതയായി; വീഡിയോ

വിവാഹ ഫോട്ടോഷൂട്ടിലൂടെ വൈറലായ കണ്ണൂര്‍ സ്വദേശിനി സൂസന്‍ തോമസ് വിവാഹിതയായി. കൊറിയന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സന്ദീപ് സെബാസ്റ്റ്യനാണ് വരന്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹ ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എട്ട് മാസം മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെയാണ് സൂസനും സന്ദീപും പരിചയപ്പെട്ടത്. ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. വീഡിയോ
കോളിലൂടെയായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. പിന്നീട് സൂസനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം സന്ദീപ് വീട്ടുകാരെ അറിയിച്ചു. സന്ദീപിന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചു. കണ്ണൂരില്‍ ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സന്ദീപിന്റെ വീട്ടുകാര്‍ ചടങ്ങിന് നേതൃത്വം നല്‍കിയപ്പോള്‍ സൂസന്റെ വീട്ടുകാര്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. വിവാഹം നടക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നും ഇത് സ്വപ്‌നതുല്യമാണെന്നും സൂസന്‍ പ്രതികരിച്ചു. സൂസനെ പങ്കാളിയായി ലഭിച്ചതില്‍ സന്തുഷ്ടനാണെന്നും ആര്‍ക്കും സംഭവിക്കാവുന്നതാണ് ഇതെല്ലാമെന്നുമായിരുന്നു സന്ദീപിന്റെ പ്രതികരണം.

ഇടുക്കി കുമളിയിലെ ധ്യാനകേന്ദ്രത്തില്‍ വച്ചായിരുന്നു സൂസന്‍ തോമസിന് പൊള്ളലേറ്റത്. മുഖത്തും കഴുത്തിനും ഉള്‍പ്പെടെ സൂസന് സാരമായി പൊള്ളലേറ്റിരുന്നു. നാല്‍പത് ദിവസത്തോളം സൂസന്‍ ഐസിയുവില്‍ കഴിഞ്ഞു. ഇതിനിടെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ അവധിയില്‍ പോയത് ചികിത്സയെ ഏറെ ബാധിച്ചു. കൈവിരലുകളില്‍ പഴുപ്പ് കയറി. ജീവഹാനിക്ക് സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ സൂസന്റെ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് സൂസനെ മുണ്ടക്കയം മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. അവിടത്തെ 56 ദിവസം നീണ്ടുനിന്ന ചികിത്സ സൂസനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News