‘നിന്‍റെയൊക്കെ ശബ്‌ദം പൊങ്ങിയാല്‍ രോമം…രോമത്തിന് കൊള്ളുകേല എന്‍റെ’, മമ്മൂട്ടിയെ അളക്കാനുള്ള കോലൊന്നും സംഘികളുടെ കയ്യിൽ ഇല്ല; സോഷ്യൽ മീഡിയ

മമ്മൂട്ടിക്കെതിരെ സംഘപരിവാർ നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി കുറിപ്പുകൾ. രണ്ടു ദിവസമായി തുടരുന്ന സംഘപരിവാർ ആക്രമണങ്ങളെ ചെറുക്കുന്ന തരത്തിലുള്ള കുറിപ്പുകളാണ് പലരും പങ്കുവെക്കുന്നത്. മമ്മൂട്ടിയുടെ തന്നെ സിനിമയിലെ ഡയലോഗുകളും മറ്റുമാണ് കുറിപ്പുകളിൽ പലരും ഉപയോഗിക്കുന്നത്. നരസിംഹം സിനിമയിൽ നന്ദഗോപാൽ മാരാർ എന്ന കഥാപാത്രം പറയുന്ന ഡയലോഗുകൾ ഇപ്പോൾ ധാരാളമായി പ്രചരിക്കുന്നുണ്ട്.

ALSO READ: ബിജെപിയെ തുടച്ചു നീക്കും, ഇത്തവണ ഒറ്റയ്ക്കല്ല ‘ഇന്ത്യ’യുടെ ഭാഗമാണ്, പരാജയപ്പെടാൻ പോകുന്നവരുടെ ഗ്യാരന്റിക്ക് എന്ത് വില? കനയ്യകുമാര്‍

പുഴു സിനിമയുമായി ബന്ധപ്പെട്ട് തുടങ്ങിയ അനാവശ്യ വിവാദമാണ് ഇപ്പോൾ സംഘപരിവാർ ഏറ്റെടുത്ത് വലിയ സൈബർ ആക്രമണമാക്കി മാറ്റിയത്. മമ്മൂട്ടി എന്ന കേരളത്തിന്റെ സാംസ്‌കാരിക സമ്പത്തിനെയാണ് അനാവശ്യ വിവാദങ്ങളിലേക്ക് പലരും ഇപ്പോൾ വലിച്ചിഴക്കുന്നത്. ബിജെപി നേതാവായ അഡ്വ കൃഷ്ണരാജ് അടക്കം വിദ്വേഷം പടർത്തുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. എന്നാൽ ഇതിനെയൊക്കെ നിരാകരിച്ചുകൊണ്ട് തന്നെയാണ് ബഹുഭൂരിപക്ഷം വരുന്ന കേരളീയരും മമ്മൂട്ടിക്കൊപ്പം എന്ന നിലപാട് സ്വീകരിച്ചത്.

ALSO READ: കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച സംഭവം: മകൻ അജിത്തിനെ അറസ്റ്റ് ചെയ്‌ത്‌ തൃപ്പൂണിത്തുറ പൊലീസ്

മതവിദ്വേഷം പല തരത്തിൽ പടർത്തുക എന്ന തന്ത്രം ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തിൽ മോദി അടക്കമുള്ള നേതാക്കൾ പ്രയോഗിച്ചതാണ്. കേരളത്തിലും അത് തന്നെ ഇത്തരത്തിൽ തുടരുകയാണ് സംഘപരിവാർ. അതിന്റെ ഉദാഹരണമാണ് മമ്മൂട്ടിക്ക് എതിരെയുള്ള ഈ സൈബർ ആക്രമണം പോലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News