കോണ്‍ഗ്രസില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപിയിലേക്ക് ചേക്കേറാനിരിക്കെ പത്‌മജ വേണുഗോപാലിനെതിരെ ഉയരുന്നത് വന്‍ വിമര്‍ശനം. രൂക്ഷമായ ഭാഷയിലാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലടക്കം വിമര്‍ശിച്ചത്. ഇക്കാര്യം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായതോടെ ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ എന്തുകൊണ്ട് ഇത്തരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ലെന്നും ആന്‍റണിയെ പേടിച്ചാണ് അതിന് ആരും മുതിരാതിരുന്നത് എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാണ്.
ALSO READ | “പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും”: അധിക്ഷേപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
”മാങ്കൂട്ടത്തിലിന് നട്ടെല്ലുണ്ടോ അനിൽ ആൻ്റണിയെ പറ്റി ഇങ്ങനെ പറയാൻ?. വിറയ്ക്കും. യെവൻ്റെ അടിയന്തിരം ആൻ്റണി നടത്തും.” – ഇങ്ങനെ പോവുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. പത്മജയ്‌ക്കെതിരായ രൂക്ഷമായ പ്രതികരണത്തിലൂടെ അപമാനിക്കുന്നത് ലീഡര്‍ കെ കരുണാകരനെയല്ലേ എന്ന ചോദ്യവും സജീവമാണ്. ”കരുണാകരൻ ജീവിച്ചിരിപ്പില്ലാത്തതുകൊണ്ട് ഇവൻ ഇങ്ങനെ പറഞ്ഞു. ആന്‍റണിയുടെ മകൻ പോയിട്ട് ഇവനൊന്നും പറഞ്ഞില്ലല്ലോ” – മറ്റൊരാരു ഫേസ്‌ബുക്ക് ഉപയോക്താവ് ഇങ്ങനെ കുറിച്ചു. ഇത് അനിൽ ആന്‍റണിക്കും ബാധകമല്ലേ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
”തന്തയ്‌ക്ക് പിറന്ന മകള്‍ എന്നാണോ തന്തയെ കൊന്ന സന്താനം എന്നാണോ പത്‌മജയെ വിശേഷിപ്പിക്കേണ്ടത്. പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും” – ഇങ്ങനെയായിരുന്നു രാഹുല്‍ മാങ്കുട്ടത്തിന്‍റെ പ്രതികരണം. അതേസമയം, സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരനും പത്‌മജയെ വിമര്‍ശിച്ച് രംഗത്തെത്തി. കെ കരുണാകരന്‍റെ ആത്മാവ് പൊറുക്കില്ലെന്നും തനിക്ക് ഇനി ഇങ്ങനെയൊരു സഹോദരി ഇല്ലെന്നും കെ മുരളീധരന്‍ മാധ്യമളോട് പറഞ്ഞു.
കാണാം കൈരളി ന്യൂസ് യൂട്യൂബ് ലൈവ്…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here