ഇനി അങ്കമാലിയിലെ പ്രധാനമന്ത്രിയെങ്ങാൻ ആക്കുമോ? ജയ്‌ശ്രീറാം വിളിച്ച രേവതിയെ ട്രോളി സോഷ്യൽ മീഡിയ

അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിനെ അനുകൂലിച്ച് ജയ്‌ശ്രീറാം വിളിച്ച നടി രേവതിയുടെ നിലപാടിനെ ട്രോളി സോഷ്യൽ മീഡിയ. കിലുക്കം എന്ന ചിത്രത്തിലെ പോപ്പുലറായ അങ്കമാലിയിലെ പ്രധാനമന്ത്രി എന്ന ഭാഗം സൂചിപ്പിച്ചുകൊണ്ടാണ് ട്രോളുകൾ. ഇനി രേവതിയെ അങ്കമാലിയിലെ പ്രധാനമന്ത്രിയാക്കാം എന്ന് ഉറപ്പ് വല്ലതും കൊടുത്തോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. നിരവധി ട്രോൾ ഗ്രൂപ്പുകളും അതിന് താഴെ വന്ന കമന്റുകളുമെല്ലാം ഇത്തരത്തിൽ ഉള്ളതായിരുന്നു.

ALSO READ: ‘വീണ്ടും ഫഫ ഫൺ ആൻഡ് മാജിക്’, ആരാധകരെ ആവേശത്തിലാക്കി ‘ആവേശം’, എന്തൊരു കളർഫുൾ ട്രൈലെർ

ഇനി കിലുക്കത്തിലെ രേവതിയാണോ യഥാർത്ഥ രേവതി എന്നാണ് മറ്റുപലരും ചോദിക്കുന്നത്. വിദ്യാഭ്യാസമുള്ള മനുഷ്യർ ഇത്തരത്തിൽ നിലപാടുകൾ സ്വീകരിക്കുമോ എന്നും, ബാബറിയുടെ ചരിത്രം അറിയാത്ത ആളല്ലലോ രേവതി എന്നും ചോദ്യങ്ങൾ ഉയരുന്നു. കഴിഞ്ഞ ദിവസമാണ് ജയ് ശ്രീറാം വിളിച്ചുകൊണ്ട് താൻ വിശ്വാസിയാണെന്ന തരത്തിൽ ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത്. ഇത് വലിയ രീതിയിൽ ചർച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News