‘ദി സൂ സ്റ്റോറി’, സിന്ധുനദി അറബിക്കടലിൽ ചെന്ന് പതിക്കാതെ തടയാൻ നിൽക്കുന്ന സംഘമിത്രങ്ങൾ; സോഷ്യൽമീഡിയയിൽ ചിരിപടർത്തി അക്ബറും സീതയും

ട്രോളുകൾ വാങ്ങിക്കൂട്ടാൻ മിടുക്കരാണല്ലോ സംഘമിത്രങ്ങൾ. തൊട്ടതിനും പിടിച്ചതിനുമൊക്കെ വെറൈറ്റി ഹർജി നൽകി വെറൈറ്റി ട്രോളുകൾ വാങ്ങിക്കൂട്ടലാണ് ഇവരുടെ സ്ഥിരം പണി. ഇപ്പോഴിതാ ഇവരുടെ ഏറ്റവും പുതിയ ട്രോളുകളാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. വേറൊന്നുമല്ല അക്ബർ സിംഹവും സീത സിംഹവുമാണ് ട്രോളന്മാർക്ക് ചാകര നൽകികൊണ്ട് സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. അത്രക്കും തമാശയായിട്ടാണ് ട്രോളുകൾ വരുന്നത്.

ALSO READ: ‘ആഷ് ഭായ് തിരികെ വരുമെന്ന് കരുതുന്നു’; കുല്‍ദീപ് യാദവ്

രണ്ടു സിംഹങ്ങളെയും ഒരു കൂട്ടിൽ താമസിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചതാണ് സംഘമിത്രങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ട് വിഎച്ച്പി ബംഗാള്‍ ഘടകം കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചതാണ് സോഷ്യൽമീഡിയയിൽ ചിരിപടർത്തികൊണ്ടിരിക്കുന്നത്.

വിവാദമായ കേരള സ്റ്റോറി സിനിമയെ സൂചിപ്പിച്ച് കൊണ്ട് ‘ദി സൂ സ്റ്റോറി’ എന്ന പേരിൽ തട്ടമിട്ട സിംഹങ്ങളുടെ ഫോട്ടോയുടെ പോസ്റ്ററൊക്കെ ചിന്തക്കും അപ്പുറം ചിരിയാണ് നൽകുന്നത്. അതുപോലെ ഉസ്താദ് ഹോട്ടൽ സിനിമയിലെ തിലകൻ കഥാപത്രം പറയുന്ന ഡയലോഗ് അക്ബർ സിംഹത്തിന്റെ വേർഷനിലാക്കിയും ട്രോളുകൾ പരക്കുന്നുണ്ട്. അതുപോലെ ജിറാഫിനെ ജാഫർ എന്നൊക്കെ തെറ്റിദ്ധരിച്ച് സംഘമിത്രങ്ങൾ അന്വേഷിച്ച് വരുന്നതും ഗോഡ് ഫാദർ സിനിമയിലെ സീനിന്റെ രൂപത്തിൽ ട്രോളാക്കിയിട്ടുണ്ട്.

ഇതുകൊണ്ടൊന്നും തീർന്നില്ല സിന്ധുനദി അറബിക്കടലിൽ ചെന്ന് പതിക്കാതെ ഇരിക്കാൻ തടയാൻ നിൽക്കുന്ന സംഘമിത്രങ്ങൾ, പേര് രാമസിംഹൻ എന്നാക്കിയാൽ കെട്ടിച്ചു തരുമോ എന്ന ഇന്നസെന്റിന്റെ സിനിമയിലെ ആക്ഷൻ ട്രോളുകളുമെല്ലാം സോഷ്യൽ മീഡിയ കയ്യടക്കി അങ്ങനെ നിറഞ്ഞ് നിൽക്കുകയാണ്. ഇതുകൊണ്ടൊന്നും സംഘമിത്രങ്ങളുടെ ഇത്തരം പ്രവർത്തികൾ അവസാനിക്കാത്ത സാഹചര്യത്തിൽ സോഷ്യൽമീഡിയയിൽ ട്രോളുകൾക്കും എന്തായാലും ഒരു പഞ്ഞവുമുണ്ടാകില്ല.

ALSO READ: സര്‍വകലാശാല നിയമങ്ങളെ ചാന്‍സലര്‍ വെല്ലുവിളിക്കരുത്; തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളില്‍ നിന്ന് പിന്‍മാറണം: സിന്‍ഡിക്കേറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News