കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെ ട്രോളി സോഷ്യല്‍ മീഡിയ. വീരവാദങ്ങള്‍ മുഴക്കി സംസ്ഥാന സര്‍ക്കാരിനെതിരെ ഇന്ന് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരം പാളിയ സാഹചര്യത്തിലാണ് ഈ പരിഹാസം. പിണറായി വിജയനുള്ള മറുപടി 23ാം തീയതി തരാമെന്നുള്ള കാര്‍ഡ് അടക്കം ഉള്‍പ്പെടുത്തി കെ.പി.സി.സി അധ്യക്ഷന്‍ സമരത്തിന്‍റെ പോസ്റ്റ് നേരത്തേ ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരുന്നു. പിണറായി വിജയന്‍റെ ജല്‍പനങ്ങൾക്കുള്ള മറുപടി ഡിസംബർ 23 ശനിയാഴ്ച ഡിജിപി ഓഫീസ് മാർച്ചിൽ തരാമെന്നായിരുന്നു കെ സുധാകരന്‍റെ വീരവാദം.
ALSO READ | ‘കേരളം തകരുന്നെങ്കില്‍ തകരട്ടെ ബിജെപിയെ എതിര്‍ക്കാന്‍ ഇല്ല’ എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്: മുഖ്യമന്ത്രി
വലിയ അവകാശവാദങ്ങള്‍ മുഴക്കി കെ സുധാകരന്‍ സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടെങ്കിലും പ്രതിഷേധ പരിപാടി തുടങ്ങിയതോടെ ദേഹാസ്വാസ്‌ഥ്യം വന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.”വി.ഡി സതീശനെ പോലെ വെറുതെ പറയുന്ന ആളല്ല സുധാകരേട്ടൻ. എല്ലാ മാസവും 23 ഉണ്ടല്ലോ…”- ഇങ്ങനെയായിരുന്നു പി.വി അന്‍വര്‍ എം.എല്‍.എയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
ALSO READ | കോൺഗ്രസും യുവമോർച്ചയും സമരത്തിന് സമയം ഷെയർ ചെയ്യുന്നു: മന്ത്രി മുഹമ്മദ് റിയാസ്
സിംഹത്തിന്‍റെ വലിയ നിഴല്‍ച്ചിത്രത്തിന് സമീപം പൂച്ചയിരിക്കുന്ന ചിത്രം നല്‍കി ഗ്‌ര്‍…ഗ്‌ര്‍ എന്ന പോസ്റ്റടക്കം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതേസമയം, ആശുപത്രി കിടക്കയില്‍ വെച്ച് കെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അക്രമത്തിന് മുന്നില്‍ തലകുനിക്കില്ലെന്നും പിന്നില്‍ പൊലീസ് ഗുണ്ടകളെന്നുമായിരുന്നു സുധാകരന്‍റെ പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here