ഏതൊരു ഗൗരവ കാര്യത്തെയും ട്രോളുകൾ കൊണ്ട് നേരിടുന്നത് സമൂഹ മാധ്യമങ്ങളുടെ രീതിയാണ്. ഇപ്പോഴിതാ അവർക്ക് വീണുകിട്ടിയ പുതിയ ഒരു ഇരയാണ് കൊല്ലത്തെ വ്യാജ വാർത്ത സൃഷ്ടിക്കാൻ ശ്രമിച്ച സൈനികൻ. എന്നാൽ സൈനികനെ ട്രോളുന്നവർ വർഷങ്ങൾക്ക് മുൻപ് ഇതേ ടെക്നിക് പരീക്ഷിച്ച കെ സുരേന്ദ്രനെയും ട്രോളുകളിലേക്ക് കൊണ്ടുവരുന്നുണ്ട്. ‘സുരേന്ദ്രനും, കൊല്ലത്തെ സൈനികനും’, ഷർട്ട് കീറി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവരുടെ എണ്ണം രണ്ടായി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു കെ സുരേന്ദ്രൻ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത്. ഷർട്ട് സ്വയം കീറിക്കൊണ്ടായിരുന്നു സർക്കാരിന്റെയും പൊലീസിന്റെയും നായാട്ട് എന്ന വ്യാജ ആരോപണം സൃഷ്ടിക്കാൻ സുരേന്ദ്രൻ ശ്രമിച്ചത്. ഇത് തന്നെയാണ് കൊല്ലത്തും സൈനികൻ ചെയ്തതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ചാണപ്പാറ സ്വദേശിയും സൈനികനുമായ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരാണ് പ്രശസ്തി നേടി ജോലിയിൽ മികച്ച സ്ഥാനം നേടാൻ വേണ്ടി, വസ്ത്രം കീറി സൈനികൻ്റെ മുതുകിൽ പി എഫ് ഐ എന്ന് മുദ്രകുത്തിയെന്ന വ്യാജ വാർത്ത സൃഷ്ടിച്ചത്.
ALSO READ: ആരാധകരെ നിരാശരാക്കി ലിയോ, പ്രതീക്ഷകൾ തകർത്തുകൊണ്ട് ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചു, കാരണം എന്ത്?
അതേസമയം, സംഭവത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ചാണപ്പാറ സ്വദേശിയും സൈനികനുമായ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെ വിശദമായി ചോദ്യം ചെയ്യും. പ്രശസ്തി നേടി ജോലിയിൽ മികച്ച സ്ഥാനം നേടാനുള്ള നാടകമായിരുന്നു വ്യാജ പരാതിയെന്ന പ്രതികളുടെ മൊഴിയിൽ അന്വേഷണ സംഘം കൂടുതൽ വ്യക്തത വരുത്തും. സൈനിക തലത്തിൽ ഷൈൻ കുമാറിനെതിരായ നടപടി വൈകാതെയുണ്ടാകും. കടയ്ക്കലിൽ ചാണപ്പാറയിൽ സമാധാന സന്ദേശ റാലിയും നടന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here