അശോക് രാജിൻ്റെ കാതിൽ കടുക്കനിട്ട ആ കൂട്ടുകാരൻ ഇനി കേളു മല്ലൻ എങ്ങാൻ ആണോ? സോഷ്യൽ മീഡിയയിൽ ട്രോൾ തരംഗം തീർത്ത് കടുക്കൻ

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ കമ്മൽ ചർച്ചയാകുമ്പോൾ ട്രോൾ വഴികളിൽ അതിനുള്ള സാധ്യത തിരയുകയാണ് സോഷ്യൽ മീഡിയ. കഥപറയുമ്പോൾ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അശോക് രാജിന്റെ കഥാപാത്രവുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോൾ ട്രോളുകൾ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. അശോക് രാജിന്റെ കടുക്കനിട്ട കൂട്ടുകാരൻ വാലിബനിലെ കേളുമല്ലൻ ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ALSO READ: എൻ്റെ അച്ഛനാണ് മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ കമ്മലുണ്ടാക്കിയത്, അതും കൈകൊണ്ട്; വീഡിയോ പങ്കുവെച്ച് സേതു ശിവാനന്ദൻ

കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ഏറ്റവും കാതലായ ഒരു ഭാഗമാണ് ക്ലൈമാക്സിലെ അശോക് രാജിന്റെ (മമ്മൂട്ടി) യുടെ പ്രസംഗം. അതിൽ പറയുന്ന ഒരു കഥാപാത്രമുണ്ട്. അശോക് രാജിനെ അയാൾ ഉദ്ദേശിക്കുന്ന നിലയിലേക്ക് വളർത്തിയ ബാലൻ. കാതിലെ കടുക്കനാണ് ബാലനെ വർഷങ്ങൾക്ക് ശേഷം തിരിച്ചറിയാനുള്ള ഒരു അടയാളമായി അശോക് രാജ് കാണുന്നത്. ആ കടുക്കനാണ് വാലിബനിലെ മോഹൻലാലിൻറെ ചെവിയിൽ കിടക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

ALSO READ: നടൻ രജനികാന്തിന്റെ വസതിയിൽ വെള്ളം കയറി; വീഡിയോ

അതേസമയം, സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലിജോ ജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മലൈക്കോട്ടൈ വാലിബൻ. 2024 ജനുവരി 25 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഗ്ലിമ്പ്സും ഫസ്റ്റ് ലുക്കുമെല്ലാം വലിയ രീതിയിൽ വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News