‘ജീവിതത്തിൽ ഒരു പുസ്തകവും കൈ കൊണ്ട് തൊടാത്ത ഒരാൾ ഭരണഘടന കയ്യിലെടുത്തെങ്കിൽ, ആരോ അയാളെ ആ പുസ്തകം കാണിച്ച് ഭയപ്പെടുത്തിയിട്ടുണ്ട്’

സന്യാസികളുമൊത്ത് പാർലമെന്റിലേക്ക് കയറിവരുന്ന പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെ ഇന്ത്യൻ ജനത മറന്നുകാണില്ല. അതേ മോദി തന്നെ ഭരണഘടന കയ്യിലെടുക്കുന്ന ചിത്രവും കഴിഞ്ഞദിവസം നമ്മൾ കണ്ടതാണ്. ഒറ്റയ്ക്ക് രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചപ്പോഴാണ് മോദി പാർലമെന്റിനെ ഒരു യാഗം നടത്തുന്ന ഇടം പോലെ മാറ്റിയത്. എന്നാൽ കൂട്ടുമുന്നണിയായി 2024 ൽ മോദി സർക്കാർ അധികാരത്തിലേറുമ്പോൾ ഭരണഘടന കയ്യിലെടുക്കേണ്ടി വന്നിരിക്കുന്നു എന്നതാണ് കാലത്തിന്റെ കാവ്യ നീതി.

ALSO READ: ‘നിങ്ങളെക്കൊണ്ട് കൂടിയാ കൂടില്ല’, ‘നിലനിൽപ്പിന് വേണ്ടി തലമാറ്റുന്ന താരങ്ങളല്ല, നിലപാടുള്ള നടിയാണ് നിമിഷ’, അഭിവാദ്യങ്ങളുമായി സോഷ്യൽ മീഡിയ

മോദി സന്യാസിമാരുമൊന്നിച്ചു പാർലമെന്റിലേക്ക് കയറിവരുന്ന പഴയ ചിത്രവും ഭരണഘടന പിടിച്ചുനിൽക്കുന്നു പുതിയ ചിത്രവും പങ്കുവെച്ചുകൊണ്ട് വലിയ രീതിയിലാണ് കാലത്തിന്റെ കാവ്യനീതിയെന്ന പേരിൽ സോഷ്യൽ മീഡിയകളിൽ ചർച്ചകൾ നടക്കുന്നത്. സഖ്യകഷികളുടെ പിന്തുണയിൽ അധികാരം നിലനിർത്താൻ ശ്രമിക്കുന്ന മോദി ഭരണഘടന കയ്യിലെടുക്കേണ്ടി വന്നത് സർക്കാർ താഴെ പോകും എന്ന പേടികൊണ്ടാണെന്നാണ് സോഷ്യൽ മീഡിയ ചർച്ചകൾ പറയുന്നത്.

ALSO READ: ‘കമ്മ്യൂണിസവും ഒരു വികാരമാണ്, കാൾ മാക്സ് എഴുതുന്നതിന് മുൻപേ പലർക്കും അതുണ്ടായി’, അന്പേ ശിവം സിനിമയിലെ കമൽഹാസൻ്റെ സംഭാഷണം വീണ്ടും ചർച്ചയാകുന്നു: വീഡിയോ

അതേസമയം, മൂന്നാം നരേന്ദ്ര മോദി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. സത്യപ്രതിജ്ഞ ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു,ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ തുടങ്ങിയവരും പങ്കെടുക്കും. അതേ സമയം വകുപ്പ് വിഭജനം സംബന്ധിച്ച് ഇപ്പോഴും ബിജെപിക്കുള്ളിൽ ആശയക്കുഴപ്പവും തുടരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News