വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രമോഷനിടെ നടി സ്വാസിക പറഞ്ഞ ഒരു കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിപ്പിക്കുന്ന തന്റെ മുത്തച്ഛനെ കുറിച്ചുള്ള കഥയാണ് സ്വാസിക പറഞ്ഞത്. ശാസ്ത്രത്തിന് നിരക്കാത്ത കഥയായത് കൊണ്ട് തന്നെ നിരവധി ട്രോളുകളാണ് ഇപ്പോൾ സ്വാസികക്കെതിരെ ഉയരുന്നത്.
സ്വാസിക പറഞ്ഞ, ട്രോളുകൾക്ക് ആധാരമായ ആ കഥ ഇതാ
എന്റെ അമ്മയുടെ മുത്തശ്ശൻ വിഷവൈദ്യനായിരുന്നു. പാമ്പ് കടിച്ചിട്ട് അതേ പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുക. അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
എന്റെ അമ്മയുമൊക്കെ അതിന് സാക്ഷികളാണ്. ആ പാമ്പ് എവിടെയാണെങ്കിലും വരും. പക്ഷേ അത് ആ ഫാമിലിക്ക് ഭയങ്കര ദോഷമാണ്. അതുകൊണ്ടാണ് കുടുംബത്തിൽ ഒരുപാട് പ്രശ്നങ്ങൾ വരുന്നത്. പിന്നീടുള്ള ജനറേഷനിലുള്ള കുട്ടികൾക്ക് ബുദ്ധിമാന്ദ്യം സംഭവിക്കുന്നതും തൊലി സംബന്ധമായ രോഗങ്ങൾ വരുന്നതും അതുകൊണ്ടാണ്.
ഒരു പരിധി കഴിഞ്ഞപ്പോൾ എന്റെ മുത്തശ്ശൻ അത് നിർത്തി. ഞാൻ മുത്തശ്ശനെ കണ്ടിട്ടില്ല. എന്റെ അമ്മയുടെ മുത്തശ്ശനാണ്. അദ്ദേഹം അത് നിർത്തി, മരിച്ചു. ഇപ്പോൾ ഫാമിലിയിൽ ആരും അങ്ങനെ ചെയ്യുന്നില്ല. ഞാൻ കണ്ടിട്ടില്ല എന്റെ അമ്മ കണ്ടിട്ടുണ്ട്. എന്തൊക്കെയാണെങ്കിലും ആ പാമ്പ് വരുന്നുണ്ടല്ലോ? ആ കടി കിട്ടിയ ആളുടെ കടിച്ച സ്ഥലത്ത് പാമ്പ് വിഷമിറക്കുന്നു. പാമ്പ് തിരിച്ചു പോകുന്നു. ആ സമയത്ത് നമ്മുടെ പിന്നിലെ തൊഴുത്ത് കത്തും എന്നാണ് പറയുന്നത്. ഇത് പറയുമ്പോൾ ആളുകൾ തള്ള് തമാശ എന്നൊക്കെ പറയും. ഇതൊക്കെ നമ്മുടെ ഫാമിലിയിൽ റിയൽ ആയിട്ട് സംഭവിച്ചതാണ്. അതിന് ഓരോ കൂട്ടുകളൊക്കെയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here