യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നും പുറമെ കൈപ്പത്തി ചിഹ്നവുമുണ്ട്. എന്നാല്‍, സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ഒരു വിവരവുമില്ല. വടകരയില്‍ ചില റോഡരികുകളിലെ ചുമരുകളില്‍ നിന്നുള്ള ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നിലവിലെ എംപി കെ മുരളീധരന്‍ തന്നെ ഇക്കുറിയും വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു നേരത്തേ വന്ന വാര്‍ത്ത. എന്നാല്‍, വടകരയില്‍ മുരളീധരന്‍ മത്സരിക്കില്ലെന്ന വിവരം വന്നതോടെ സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതേണ്ട ഭാഗം ‘ബ്ലാങ്കായി’.
വടകരയില്‍ ഇടതുപക്ഷത്തിന്‍റെ ശക്തയായ സാരഥിയായി കെകെ ശൈലജ നേരത്തേ രംഗപ്രവേശനം ചെയ്‌തിരുന്നു. ഇതോടെ, നിലവില്‍ വടകര മണ്ഡത്തിന്‍റെ മനസ് ഇടതിനൊപ്പമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് സ്ഥാനാര്‍ത്ഥിയുടെ പേരില്ലാത്ത വടകരയിലെ യുഡിഎഫ് പ്രചാരണ ചുമരുകളെ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.
സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതാന്‍ സ്ഥലം ഒഴിച്ചിട്ട ഭാഗത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജെപിയില്‍ പോയി, ടീച്ചറെ പേടിച്ചോടി എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ വന്ന ട്രോളുകള്‍. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വന്നതോടെ കോണ്‍ഗ്രസും യുഡിഎഫും വലിയ പ്രതിരോധത്തിലായിട്ടുണ്ട്.
കാണാം കൈരളി ന്യൂസ് ലൈവ്…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here