‘അക്ബറും സീതയും ഒന്നിച്ച് വേണ്ട’ സിംഹത്തിനും ലൗ ജിഹാദോ? ലെ സിംഹം: ഇനി പുല്ലെങ്ങാൻ തിന്നാൻ പറയുമോ?

സിലിഗുരി സഫാരി പാർക്കിൽ ‘സീത’ എന്ന പെൺസിംഹത്തെ ‘അക്ബർ’ എന്ന് പേരുള്ള ആൺസിംഹത്തിനൊപ്പം ഒരു കൂട്ടിലിട്ടെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത് കൽക്കട്ട ഹൈക്കോടതിയിൽ. നൽകിയ ഹർജിയെ ട്രോളി സോഷ്യൽ മീഡിയ. രണ്ടു സിംഹങ്ങളെയും ഒരു കൂട്ടിൽ താമസിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കൽക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്. ഇതിനെതിരെയാണ് ഇപ്പോൾ ട്രോളുകൾ വരുന്നത്.

ALSO READ: ‘ഇത് കേരളമാണ്, ആവിഷ്കാര സ്വാതന്ത്ര്യം ഏറ്റവും കൂടുതൽ ഉള്ള സ്ഥലം’, ‘എന്നെ പോലുള്ള സാധാരണക്കാരുടെ ഇൻസ്പിരേഷൻ മമ്മൂക്ക’

ഇനി പുല്ലെങ്ങാൻ തിന്നാൻ പറയുവോടെ? സിംഹത്തിന്റെ ലവ് ജിഹാദ് വെച്ച് ഇവന്മാരിനി പടം എടുക്കുമോ? തുടങ്ങി നിരവധി ട്രോളുകൾ ഈ ഹർജിക്കെതിരെ വരുന്നുണ്ട്. അതേസമയം ഫെബ്രുവരി 16ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിലെത്തിയ ഹര്‍ജി ഈ മാസം 20ന് വിശദമായി പരിഗണിക്കുന്നതിന് മാറ്റിയിരിക്കുകയാണ്. ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നും സിലിഗുരിയിൽ എത്തിച്ച സിംഹ ജോഡികളാണിതെന്നും, സീത എന്നും അക്ബർ എന്നും അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് തങ്ങൾ മാറ്റിയിട്ടില്ല എന്നുമാണ് സംഭവത്തിൽ സഫാരി പാർക്ക് അധികൃതർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News