തരൂർ 2 പോസ്റ്റ്, താൻ 4 പോസ്റ്റ്; എംപിയെക്കാൾ കേമൻ താൻ; ട്രോളുമായി സോഷ്യൽമീഡിയ

ആമയിഴഞ്ചാൻ തോട് അപകടത്തിൽ ശശി തരൂർ എംപിയുടെ വിചിത്ര പരാമർശത്തിനെതിരെ സോഷ്യൽമീഡിയയിൽ ട്രോളുകൾ പ്രചരിക്കുകയാണ്‌. അപകടം ഉണ്ടായപ്പോൾ താൻ ഫേസ്ബുക് പോസ്റ്റ് ഇട്ടില്ലേ, വേറെന്ത് ചെയ്യാനാണെന്നാണ് തരൂരിന്റെ പരാമർശം.ഇതിനെതിരെയാണ് സോഷ്യൽമീഡിയയിൽ വിമർശനവും പരിഹാസവും ഉയരുന്നത്.

also read: എംഡിഎംഎയും ആയുധങ്ങളും കൈവശം വെച്ച കേസ്; വ്ലോഗ്ഗർ വിക്കി തഗ്ഗ് കീഴടങ്ങി
തരൂരിനെ ട്രോളി ജോർജ് കെ പി എന്നയാളുടെ പോസ്റ്റ് വൈറലാകുകയാണ്. സംഭവത്തിൽ തരൂർ 2 പോസ്റ്റ് ഇട്ടപ്പോൾ താൻ 4 പോസ്റ്റിട്ടു എന്നാണ് ജോർജ് കെ പി യുടെ ഫേസ്ബുക് പോസ്റ്റ്. എം പി യെക്കാൾ താൻ എന്ന കേമൻ എന്നാണ് പോസ്റ്റിലെ ട്രോൾ. തന്റെ പോസ്റ്റിന്റെ ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ആമയിഴഞ്ചാൻ തോട് അപകട സമയത്ത് ഒരു എം.പിയുടെ ഉത്തരവാദിത്തം അല്ല ഇതെന്നും, താൻ ആ സമയത്ത് വയനാട്ടിലായിരുന്നുവെന്നും സംഭവ സമയത്തെ സ്ഥലം എംപിയുടെ സാന്നിധ്യത്തെ ചോദ്യം ചെയ്ത മാധ്യമങ്ങളോട് തരൂർ ഇക്കാര്യം പറഞ്ഞത്. കർണാടകയിലെ പ്രാദേശികവാദത്തിലും തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. അവർ എന്തിനാണ് അങ്ങനെ ചിന്തിച്ചത് എന്ന് അറിയില്ല എന്നായിരുന്നു വിഷയത്തിൽ എംപിയുടെ മറുപടി. ബുദ്ധിയില്ലാത്ത കാര്യമാണതെന്നും, അവരത് പിൻവലിക്കാൻ തീരുമാനിച്ചത് നല്ല തീരുമാനമാണെന്നും, ഇത് ആരുടെ ബുദ്ധിയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

also read: മകനെ ക്രൂരമായി മര്‍ദ്ദിച്ചതിന് വിചിത്ര ന്യായവുമായി ഒരമ്മ, മകനെ തല്ലിയത് മദ്യപാനിയായ ഭര്‍ത്താവിനെ വീട്ടിലെത്തിക്കാന്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News