‘ഇ.ഡി പേടിയാണോ പരിപാടി മുക്കാന്‍ കാരണം ?’; ‘വോട്ടുജീവിതം’ സംപ്രേഷണം ചെയ്യാത്തതില്‍ മനോരമ ന്യൂസിനെ ട്രോളി സോഷ്യല്‍ മീഡിയ

കെ സുരേന്ദ്രനെതിരായ ‘കുന്നുമ്മല്‍ സുരേന്ദ്രന്‍റെ വോട്ടുജീവിതം’ ആക്ഷേപഹാസ്യ പരിപാടി സംപ്രേഷണം ചെയ്യാത്തതില്‍ മനോരമ ന്യൂസിനെ ട്രോളി സോഷ്യല്‍ മീഡിയ. ചാനലിന്‍റെ ‘തിരുവാ എതിര്‍വ’ എന്ന പ്രത്യേക ആക്ഷേപഹാസ്യ പരിപാടിയിലായിരുന്നു സുരേന്ദ്രനെതിരായ സറ്റയര്‍, ചാനല്‍ സംപ്രേഷണം ചെയ്യാനിരുന്നത്. ‘ഇന്ന് രാത്രി 9.30 ന് മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്യുമെന്ന്’ ചാനല്‍ സോഷ്യല്‍ മീഡിയ കാര്‍ഡ് വ‍ഴി അറിയിച്ചിരുന്നെങ്കിലും ടെലികാസ്റ്റ് ചെയ്‌തില്ല. ഇതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്.

ALSO READ | ‘ജീവിതം പോലെ സവർക്കറുടെ സിനിമയും 3 ജി’, അച്ഛന്റെ സ്വത്ത് വിറ്റ് സിനിമ നിർമിച്ചു, കഴിച്ചത് ബദാം വെണ്ണയും വെളിച്ചെണ്ണയും പരിപ്പും മാത്രം: രൺദീപ് ഹൂഡ

‘എട്ടുവട്ടം പൊട്ടിയിട്ടും വിട്ടുകൊടുക്കാത്ത ജീവിത കഥ’ എന്ന ടാഗ്‌ലൈനിലാണ് പരിപാടിയുടെ സോഷ്യല്‍ മീഡിയ കാര്‍ഡ് പുറത്തിറങ്ങിയത്. എന്നാല്‍, ഈ കാര്‍ഡ് മനോരമ ന്യൂസ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും നീക്കം ചെയ്‌തെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല. ചലച്ചിത്ര താരം ഐഷ അടക്കം നിരവധി പേരാണ് പൊട്ടിച്ചിരി ഇമോജി അടക്കം ഈ കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇഡി പേടി കാരണമാണ് മനോരമ ന്യൂസ് പരിപാടി സംപ്രേഷണം ചെയ്യാത്തത് എന്നതടക്കമുള്ള കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News