‘കരുണാകരനും ആന്റണിയും കഴിഞ്ഞാൽ കോൺഗ്രസിലെ മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയാണ്’, ഇനി ചാണ്ടി ഉമ്മനെങ്ങാനും? ചർച്ച തുടങ്ങി സോഷ്യൽ മീഡിയ

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തോടെ വലിയ കോളിളക്കമാണ് കോൺഗ്രസിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളുടെ മക്കൾ ഓരോന്നായി ബിജെപിയിലേക്ക് പോകുന്നത് വലിയ ക്ഷീണമാണ് കോൺഗ്രസിന് ഉണ്ടാക്കിയിരിക്കുന്നത്. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും മുൻപ് ബിജെപിയിൽ ചേർന്നിരുന്നു. ഇത് മുൻനിർത്തി വലിയ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ALSO READ: ‘പത്മജ കൈവിട്ടു’, കോൺഗ്രസിൽ നിന്നും ലഭിച്ചത് അവഗണന മാത്രം, ബിജെപിയിൽ ചേരുന്നതിൽ കുറ്റം പറയാൻ കഴിയില്ലെന്ന് വേണുഗോപാൽ

കരുണാകരനും ആന്റണിയും കഴിഞ്ഞാൽ കോൺഗ്രസിലെ മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയാണ്, ഇനി ചാണ്ടി ഉമ്മനെങ്ങാനും ആണോ അടുത്തത് ബിജെപിയിലേക്ക് പോകുന്നത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ഇത് സംബന്ധിക്കുന്ന സൂചനകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ലെങ്കിലും ഒരു ബട്ടർഫ്‌ളൈ എഫക്ട് പോലെ ഇതും സംഭവിക്കുമോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ALSO READ: താമരപ്പൂ നീ ദൂരെ കണ്ട് മോഹിച്ചു, അപ്പോൾ താഴെ ഞാൻ നീന്തി ചെന്നാ പൂവ് പൊട്ടിച്ചു, പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ട് വന്നപ്പോൾ പെണ്ണെ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്

ഇത് സംബന്ധിച്ചുകൊണ്ടുള്ള ധാരാളം ഫേസ്ബുക് പോസ്റ്റുകൾ ഇതിനോടകം തന്നെ പലരും പുറത്തുവിട്ട് കഴിഞ്ഞു. നിര്വാദഗി ട്രോളുകളും സംഭവത്തിൽ പുറത്തുവരുന്നുണ്ട്. കോൺഗ്രസ് നേതാക്കളുടെ കാവി ചിന്തകൾ ഇനിയും വളരുമെന്നും ഇത് ഓരോ കാലത്തും ഇത്തരത്തിൽ പ്രകടമാകുമെന്നും സംഭവത്തിൽ സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News