‘ഔട്ട് ഓഫ് സിലബസാണ്, ഈ ചോദ്യത്തിന്റെ ഉത്തരം എനിക്കറിയില്ല’; രാജീവ് ചന്ദ്രശേഖരിനെ ട്രോളി സോഷ്യല്‍ മീഡിയ

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരോട് വോട്ട് ചോദിക്കുന്ന തിരക്കിലാണ്. വോട്ട് അഭ്യര്‍ത്ഥനയുടെ ഭാഗമായി നിരവധി പരിപാടികള്‍ ഓരോ മണ്ഡലത്തിലും അരങ്ങേറുന്നുണ്ട്. അതിന്റെ ഭാഗമായി വോട്ടര്‍മാരെ മീറ്റ് ചെയ്യുന്നതിനിടയില്‍ വോട്ടര്‍മാര്‍ എന്ത് ചോദ്യം ചോദിച്ചാലും ഔട്ട് ഓഫ് സിലബസ് എന്ന് മാത്രം മറുപടി പറയുന്ന തിരുവനന്തപുരം ലോക്‌സഭ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍.

Also Read: ആടുജീവിതത്തിന് രണ്ടാം ഭാഗം? കഥ ആലോചിച്ചിരുന്നു, ബ്ലെസിയുടെ മറു മറുപടി ഏറ്റെടുത്ത് ആരാധകർ

തീരദേശത്തിനു വേണ്ടിയുള്ള പദ്ധതിയായ സാഗര്‍മാല പദ്ധതിയിലൂടെ താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന കര്‍ണാടകക്ക് വേണ്ടി എന്തൊക്കെ ബിജെപി സര്‍ക്കാര്‍ ചെയ്തു എന്ന് ചോദിച്ചതിന് അത് ഔട്ട് ഓഫ് സിലബസാണ് എനിക്കറിയില്ല എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. എന്നാല്‍ മോദി സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ എന്തൊക്കെ ചെയ്തുവെന്ന ചോദ്യത്തിന് എനിക്കതും അറിയില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖരിന്റെ മറുപടി.

കഴിഞ്ഞ അഞ്ചുവര്‍ഷം എന്തു ചെയ്തു എന്ന് പറയാന്‍ പറ്റാത്ത ആളാണോ അടുത്ത അഞ്ചുവര്‍ഷം തിരുവനന്തപുരത്തെ മാറ്റിമറിക്കാന്‍ പോകുന്നതെന്നാണ് സോ്യല്‍ മീഡിയ ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News