ഇന്ത്യ ജയിച്ചാൽ നഗ്നയായി ബീച്ചിലൂടെ ഓടും; രേഖ ഭോജിനെ ട്രോളി സോഷ്യൽ മീഡിയ

വേൾഡ് കപ്പിൽ ഇന്ത്യൻ ടീം കപ്പടിച്ചാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് നേരത്തെ തെലുങ്കു നടി രേഖ ഭോജ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം വൈറലായതോടെ നിരവധി വിമർശനങ്ങളും ഇതിനെതിരെ ഉയർന്ന് വന്നിരുന്നു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രേഖ ഭോജ് പ്രഖ്യാപനം നടത്തിയത്.

ALSO READ: കണ്ണീരടക്കാനാകാതെ രോഹിത്തും സിറാജും, മുഖം മറച്ച് കൊഹ്ലി; നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ സങ്കടകാഴ്ച

എന്നാലിപ്പോൾ ഇന്ത്യൻ ടീം തോറ്റതോടെ നടിയുടെ ഈ പോസ്റ്റിന് ട്രോൾ മഴയാണ് സോഷ്യൽ മീഡിയയില്‍ വരുന്നത്. വിശാഖപട്ടണം ബീച്ചിന്റെ ആളൊഴിഞ്ഞ ഫോട്ടോ ഇട്ട ശേഷം നടിയുടെ ആ വാഗ്ദാനം പാഴായെന്ന രീതിയിലാണ് ട്രോളുകൾ വരുന്നത്. തെലുങ്കു നടിയുടെ മാനം കാത്ത് ടീം ഇന്ത്യ എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റൊരു ട്രോള്‍.

എന്നാൽ ശ്രദ്ധ നേടാനുള്ള താരത്തിന്റെ ശ്രമമാണ് ഇത്തരമൊരു പ്രഖ്യാപനത്തിന് പിന്നിലെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതിന് വിശദീകരണവുമായി നടി രം​ഗത്തെത്തി. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താൻ ശ്രമിച്ചത് എന്നായിരുന്നു നടിയുടെ വിശദീകരണം.തന്റെ പ്രഖ്യാപനത്തോടെ മറ്റ് ടീമിന്റെ ആരാധകർ വരെ ഇന്ത്യ ജയിക്കണമെന്ന് പ്രാർത്ഥിക്കുകയാണെന്നും അവർ പറഞ്ഞിരുന്നു.

ALSO READ: ദൈവദൂതനായി വേഷമിട്ട ഒരു വേട്ടക്കാരൻ; പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ചയാൾക്ക് 707 വര്‍ഷം തടവുശിക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News