‘എനിക്ക് കിട്ടിയില്ല, നിനക്കും കിട്ടൂല, അവസാനം നീ കരയും മോനെ; സുരേഷ് ഗോപിയെയും കെ സുരേന്ദ്രനെയും ട്രോളി സോഷ്യൽമീഡിയ

സുരേഷ് ഗോപിയെയും കെ സുരേന്ദ്രനെയും  ട്രോളി സോഷ്യൽമീഡിയ. പ്രേമലു സിനിമയുമായി ബന്ധപ്പെടുത്തിയാണ് ട്രോൾ വീഡിയോ. സിനിമയിൽ നെസ്‌ലിന്റെ കഥാപാത്രം ശ്യാമിന്റെ കഥാപാത്രത്തോട് പറയുന്ന ഡയലോഗ് ആണ് ട്രോളൻമാർ സുരേഷ് ഗോപിയുടെയും കെ സുരേന്ദ്രന്റെയും മുഖ സമയവുമായി ബന്ധപ്പെടുത്തി വീഡിയോ ചെയ്തിരിക്കുന്നത്.നെസ്‌ലിൻ പറയുന്ന കഥാപാത്രമായി സുരേഷ് ഗോപിയും ശ്യാമിന്റെ റോളിൽ കെ സുരേന്ദ്രന്റെ മുഖവുമാണ് വീഡിയോയിൽ കൊടുത്തിരിക്കുന്നത്.

ALSO READ: പ്രേക്ഷകരെ ഭീതിയില്‍ ആഴ്ത്തി സസ്‌പെന്‍സ് ത്രില്ലര്‍ ‘ബിഹൈന്‍ഡ്ഡ്’; ടീസര്‍ റിലീസ് ചെയ്തു

പ്രേമലുവിൽ നെസ്‌ലന്റെ സച്ചിൻ എന്ന കഥാപാത്രം ശ്യാമിന്റെ ആദി എന്ന കഥാപാത്രത്തോട് പറയുന്ന ഡയലോഗ് ആണ് വീഡിയോയിൽ ഉള്ളത്. സുരേഷ് ഗോപിയുടെ മുഖസാമ്യത്തിൽ കെ സുരേന്ദ്രനോട് പറയുന്ന ഡയലോഗ് ആണ് വീഡിയോയിൽ. ‘എനിക്ക് കിട്ടിയില്ല നിനക്കും കിട്ടൂല അവസാനം നീ കരയും മോനെ, അനുഭവം കൊണ്ട് പറയുന്നതാണ്’ എന്ന ഡയലോഗ് ആണ് വീഡിയോയിൽ. സുരേഷ് ഗോപിയുടെയും കെ സുരേന്ദ്രന്റെയും മുഖസാമ്യവും കൊണ്ടാണ് വീഡിയോ വൈറലാകുന്നത്.കേരളത്തിലെ ബിജെപിയുടെ അവസ്ഥയുമായും ഇലക്ഷനുമായുമൊക്കെ ബന്ധപ്പെടുത്തി വീഡിയോയിലെ ഈ ഡയലോഗ് വളരെയധികം ചിരിപടർത്തുന്നുണ്ട്. നിരവധി ആളുകളാണ് ഈ വീഡിയോ ഷെയർ ചെയ്യുകയും ഇതിനു കമന്റ് ഇടുകയും ചെയ്യുന്നത്.

ALSO READ: എഎപിയുമായി സഖ്യം ഉണ്ടാക്കിയതിൽ അതൃപ്തി; ദില്ലി പിസിസി അധ്യക്ഷൻ രാജി വച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News