‘പേരിനൊരു വാലുണ്ടെങ്കിൽ കരിയറിനൊരു ഗ്രോത്തുണ്ടാകും, അങ്ങനെ മഹിമക്ക് പിന്നിൽ നമ്പ്യാർ ചേർത്തു’, പുലിവാല് പിടിച്ച് നടി, സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ 

പേരിന് പിറകെ ജാതി വാൽ വെച്ച് അതിൻ്റെ എല്ലാ പ്രയോരിറ്റികളും അനുഭവിച്ച് പേരിലൊക്കെ എന്തിരിക്കുന്നു എന്ന് പറയുന്നവരാണ് പലരും. അത്തരത്തിൽ നടി മഹിമ പറഞ്ഞ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾക്കും ട്രോളുകൾക്കും ആധാരമാകുന്നത്. ആർഡിഎക്സ് സിനിമക്ക് ശേഷം ഇൻഡസ്ട്രിയിൽ ഹിറ്റായ ശേഷമാണ് തന്റെ പേരിന് പിറകെ നമ്പ്യാർ എന്ന വവ്വാലിനെ കുറിച്ച് മഹിമ പറഞ്ഞത്.

ALSO READ: ‘ബുഷ്റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി, ആരോഗ്യസ്ഥിതി വളരെ മോശം’,; ജയിലിൽ നിന്നും വെളിപ്പെടുത്തലുമായി ഇമ്രാൻ ഖാൻ

‘പേരിനൊപ്പം ഒരു വാല് ഉണ്ടെങ്കിൽ കരിയറിന് ഒരു ഗ്രോത്തൊക്കെയുണ്ടാകും അങ്ങനെയാണ് അമ്മുവിന് പകരം മഹിമ നമ്പ്യാർ എന്ന പേര് വെച്ചത്’, എന്നായിരുന്നു മഹിമ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അല്ലാതെ ജാതിയും മതവുമായി പേരിന് യാതൊരു ബന്ധവുമില്ല, എന്നും പറഞ്ഞ വാക്കുകളെ മയപ്പെടുത്താനും മഹിമ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചത്.

ALSO READ: ‘വിമർശനം ഒരു വിഷയമേയല്ല’, കൂടുതൽ വന്യവും മൃഗീയവുമായ അനിമലിന്റെ രണ്ടാം ഭാഗം? പ്രഖ്യാപനവുമായി സന്ദീപ് റെഡ്ഡി വംഗ

ജാതിവാലിന്റെ എല്ലാ പ്രിവിലേജ് ഉം ലഭിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ആളുകൾ നമ്പ്യാർ എന്നും നായരെന്നും പേരിന് പിറകിൽ കൂട്ടികെട്ടുന്നതിനും, ഇത്തരത്തിലുള്ള നിഷ്കളങ്കരാണ് യഥാർത്ഥത്തിൽ ജാതി ചിന്തകൾ പരത്തുന്നതെന്നും സോഷ്യൽ മീഡിയ വിഷയത്തിൽ പ്രതികരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News