ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി രഥത്തിൽ തെരുവിലിറങ്ങിയ മുൻ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമനെ ട്രോളി സോഷ്യൽ മീഡിയ. ജനാധിപത്യ സംവിധാനം വിജയകരമായി തുടരുന്ന സമകാലിക കേരളത്തിൽ ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തത് തീർത്തും ജനാധിപത്യ വിരുദ്ധമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കൊച്ചി രാജാവിലെ ജഗതിയുടെ ചിത്രവും ചട്ടമ്പിനാടിലെ ജനാർദ്ദനന്റെ ചിത്രവും പങ്കുവെച്ചാണ് ട്രോളുകൾ മിക്കതും ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.
ദേശീയ പാതയിലൂടെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് മുന്‍ രാജ കുടുംബത്തിലെ അംഗങ്ങള്‍ നടത്തിയ റോഡ് ഷോയിലാണ് ആദിത്യ വർമൻ രഥത്തിലേറി വന്നത്. ഓപ്പൺ ജീപ്പ് രഥത്തിന്റെ മാതൃകയിലാക്കി അതിൽ കയറി നിന്നുകൊണ്ടായിരുന്നു ആദിത്യ വർമന്റെ യാത്ര. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ വൈറലാണ്. നിരവധി പേരാണ് സംഭവത്തിൽ ആദിത്യ വർമനെ ട്രോളുന്നത്. ശരിക്കും പൊങ്കാല ഇപ്പോഴാണ് തുടങ്ങിയതെന്നും, രാജാവിന്റെ കാലിൽ ആണിയാണോ എന്നുമൊക്കെ തുടങ്ങുന്ന കമന്റുകളും ചിത്രങ്ങൾക് താഴെ വന്നുകൊണ്ടിരിക്കുന്നുണ്ട്.
ALSO READ: ഓൺലൈൻ ഗെയിമിന് അടിമ, നാല് ലക്ഷത്തോളം കടം; ഇൻഷുറൻസ് പണത്തിനായി അമ്മയെ കൊലപ്പെടുത്തി യുവാവ്
രാജഭരണം മണ്ണോട് മണ്ണടിഞ്ഞിട്ടും ഇവർ നടത്തുന്ന ഇത്തരം കോമാളിത്തരങ്ങളെ എന്ത് പേരിട്ട് വിളിക്കും എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. രാജകുടുംബാംഗം ലക്ഷ്മി ഭായിയും ഇത്തരത്തിൽ കാലത്തിന് ചേർത്ത ചില നിലപാടുകൾ മുൻപ് സ്വീകരിച്ചിരുന്നു. ആർത്തവമുള്ള സ്ത്രീകൾ തൊട്ടാൽ ചെടികൾ വാടുമെന്നായിരുന്നു ലക്ഷ്മി ഭായിയുടെ ഒരു വിവാദ പരാമർശം. നിരവധി ട്രോളുകളാണ് ആദിത്യ വർമനെതിരെ ഈ വിഷയത്തിൽ ഇപ്പോൾ വരുന്നത്. ശരിക്കും പൊങ്കാല തുടങ്ങിയിട്ടേ ഉള്ളൂ എന്നും സോഷ്യൽ മീഡിയ പറയുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here