‘ഓർക്കുക ഇന്ന് കുംഭമാസം ഒന്നാം തിയതിയാണ്, കന്നിമാസമല്ല’, പ്രണയദിനത്തിൽ സംഘപരിവാർ ഗ്രൂപ്പിൽ വന്ന ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ ‘എയറിൽ’

പ്രണയദിനത്തിൽ സംഘപരിവാർ അനുകൂല ഗ്രൂപ്പിൽ വന്ന ഫേസ്ബുക് പോസ്റ്റിനെതിരെ വിമർശങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയ. ‘ഓർക്കുക ഇന്ന് കുംഭമാസം ഒന്നാം തിയതിയാണ്, കന്നിമാസമല്ല’ എന്നായിരുന്നു ശശികല ടീച്ചർ സംസ്ഥാന അധ്യക്ഷ ഹിന്ദു ഐക്യവേദി എന്ന ഫേസ്ബുക് ഗ്രൂപ്പിൽ വന്നത്. പ്രണയദിനത്തിൽ പങ്കുവെച്ച ഈ ഫേസ്ബുക് പോസ്റ്റിനെതിരെ നിരവധി ട്രോളുകളും വന്നുകൊണ്ടിരിക്കുന്നുണ്ട്.

ALSO READ: ‘ഭർത്താവ് ഭാര്യയ്ക്ക് നൽകുന്നതിനേക്കാൾ സമയവും പണവും അമ്മയ്ക്ക് നൽകുന്നത് ഗാർഹിക പീഡനമല്ല’, യുവതിയുടെ ഹർജി തള്ളി മുംബൈ കോടതി

ഇതെന്തൊരു സദാചാര പൊലീസിങ് ആണ് ടീച്ചറെ? കന്നിമാസം ഒന്നിൽ തന്നെ വിഷപ്പാമ്പ് ഇറങ്ങിയോ? ടീച്ചറുടെ കൂട്ടരുടെ വാലെന്റൈൻസ് മാസം കന്നിമാസത്തിലാണോ? മനുഷ്യരുടെ ആഘോഷമാണ് പശുക്കളുടെയല്ല, തുടങ്ങിയ കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.

ALSO READ: “പുഷ്പനെ ഓര്‍മ്മയുണ്ട്, ആ സമരത്തില്‍ പങ്കെടുത്തവരാണ് ഞങ്ങള്‍ എല്ലാവരും”: മന്ത്രി കെ എന്‍ ബാലഗോപാല്‍

അതേസമയം, പ്രണയദിനത്തോടും അത് സംബന്ധിച്ച പരിപാടികളോടും സംഘപരിവാർ പുലർത്തുന്ന എതിർപ്പുകൾ പലപ്പോഴും ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിലിരുന്ന കമിതാക്കളെ ഓടിക്കാൻ ചൂലുമായി മഹിളാമോർച്ച പ്രവത്തകർ വന്നത് വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News