ഒന്നും നോക്കില്ല, പറഞ്ഞവന്മാരുടെ വീട്ടില്‍ കയറി ഇടിക്കും; അപവാദം പറഞ്ഞവര്‍ക്കെതിരെ പരസ്യ വെല്ലുവിളിയുമായി യുവാവ്

നമ്മുടെയൊക്കെ നാട്ടില്‍ സ്ഥിരമായി കാണുന്ന ഒരു പ്രവണതയാണ് മറ്റുള്ളവരെ കുറിച്ച് അപവാദം പറഞ്ഞു പരത്തുന്നത്. നിരവധി ആളുകളാണ് അത്തരം പ്രചാരണങ്ങള്‍ക്ക് ഇരയാകുന്നത്. അത്തരത്തില്‍ ഇരയായ ഒരു യുവാവിന്റെ പ്രതിഷേധ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

Also Read: നാല് വയസ്സുകാരിയായ മകൾക്കൊപ്പം കിടക്കുമ്പോൾ ലൈംഗികാവശ്യം നിരസിച്ചു; ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്

നാട്ടില്‍ തന്നെ പറ്റി അപവാദം പറഞ്ഞ് പ്രചരിപ്പിച്ചവര്‍ക്കെതിരെ കവലയിലെത്തി മൈക്കെടുത്ത് വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ തരംഗം. എവിടെയാണ് സംഭവമെന്ന് കൃത്യമായ വിവരമില്ല. അസഭ്യവര്‍ഷത്തോടെയായിരുന്നു യുവാവിന്റെ ഭീഷണി. അപവാദം പറഞ്ഞു നടക്കുന്നവര്‍ ഇതൊരു അറിയിപ്പായി കാണണമെന്നും പറയുന്നുണ്ട്.

‘ഇത്രയും പറയണമെങ്കില്‍ എനിക്ക് അത്രയ്ക്ക് മാനസിക വിഷമമുണ്ട്. വീടിനു കല്ലിട്ട അന്നു തുടങ്ങി, എന്നെപ്പറ്റി അപവാദം പറഞ്ഞുപരത്തുകയാണ്. എന്നോട് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ നേരിട്ടു വന്ന് സംസാരിക്കണം. അല്ലാതെ അവിടെയും ഇവിടെയും ചായക്കടകളില്‍ ഇരുന്ന് പറഞ്ഞാല്‍, പറഞ്ഞവന്മാരുടെ വീട്ടില്‍ കയറി ഇടിക്കും. അതില്‍ യാതൊരു മാറ്റവുമില്ല.”- വിഡിയോയില്‍ യുവാവ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News