മലയാള സിനിമയെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ ആടുജീവിതം വരുന്നു: വൈറലായി ചിത്രം

മലയാളികളെ ഏറെ സ്വാധീനിച്ച ഒരു നോവൽ ഉണ്ടെങ്കിൽ അത് ബെന്യാമിന്റെ ആടുജീവിതമാണ്. ഒരു യഥാർത്ഥ സംഭവത്തെ എഴുത്തുകാരൻ ഭാവനകൾ ചേർത്തെഴുതിയപ്പോൾ പുസ്തകം താഴെ വെക്കാതെയാണ് പ്രേക്ഷകർ വായിച്ചു തീർത്തത്. അതേ നോവൽ ഒരു സിനിമയായി വരുന്നെന്നും, പൃഥ്വിരാജ് അതിലെ നായകനായ നജീബ് ആകുന്നുവെന്നും കേട്ടപ്പോൾ മലയാള സിനിമാ ആസ്വാദകർ വലിയ സന്തോഷത്തിലായിരുന്നു. സിനിമയുടെ ഓരോ അപ്‌ഡേറ്റും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ വരവേറ്റത്. സംവിധായകൻ ബ്ലെസിയുടെ വർഷങ്ങൾക്ക് ശേഷമുള്ള സംവിധാന സംരംഭമാണ് ആടുജീവിതം എന്നതും ഏറെ പ്രതീക്ഷയുണർത്തുന്നതാണ്.

ALSO READ: ‘ഞങ്ങളുണ്ട് കൂടെ’ എന്ന സന്ദേശം ഒരു രോഗിക്കും കുടുംബത്തിനും നൽകുന്ന പിന്തുണയും ധൈര്യവും ചെറുതല്ല: സിപി ജസ്റ്റിൻ ജോസ് എഴുതുന്നു

ഇപ്പോഴിതാ പൃഥ്വിരാജിന്റെ ആരാധക ഗ്രൂപ്പിൽ വന്ന സിനിമയുടെ ഒരു ഫാൻമെയ്‌ഡ്‌ പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മലയാള സിനിമയെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ ആടുജീവിതം വരുന്നു എന്ന ടാഗ് ലെയ്‌നോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് തന്നെയാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. വർഷങ്ങളോളം പൃഥ്വി ഈ സിനിമയ്ക്ക് വേണ്ടി തന്റെ കരിയർ തന്നെ മാറ്റി വെച്ചിട്ടുണ്ടെന്നാണ് നടൻ തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുള്ളത്.

ALSO READ: ഓപ്പറേഷൻ അജയ്: ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ ന്യൂഡൽഹിയിൽ എത്തും

അതേസമയം, ചിത്രം മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തുമെന്ന് തന്നെയാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. അത്രത്തോളം പ്രോമിസിംഗ് ആയ ട്രൈലെർ ആയിരുന്നു പുറത്തു വന്നതും. ബെന്യാമിന്റെ കഥ തിരക്കഥയാക്കിയിരിക്കുന്നത് സംവിധായകൻ ബ്ലെസി തന്നെയാണ്. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News