മലയാളത്തിന്റെ അഭിമാനമായ ഈ കുഞ്ഞ് ബേബി ആരാണെന്ന് അറിയാമോ ? സോഷ്യല്‍മീഡിയയില്‍ വൈറലായി ചിത്രം

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ കെ എസ് ചിത്രയുടെ ഒരു കുട്ടിക്കാല ചിത്രമാണ്. ഈ കൊച്ചുകുട്ടി ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമോ എന്ന ചോദ്യത്തോടെയാണ് ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

Also Read : പ്രശ്നം പലസ്തീൻ ജനതയുടെ മാത്രം വിഷയമല്ല; പിന്തുണയുമായി കുവൈത്ത്

കുട്ടിക്കാലത്ത് ചേച്ചി സ്‌നേഹത്തോടെ ബേബി എന്നാണ് ചിത്രയെ വീട്ടില്‍ വിളിച്ചിരുന്നത്. വിവാഹ ശേഷം ഭര്‍തൃ വീട്ടിലെത്തിയപ്പോള്‍ അവിടെയുള്ളവരും ബേബി എന്ന് തന്നെ ചിത്രയെ വിളിച്ചു. ചിത്രയുമായി വളരെ അടുപ്പമുള്ളവര്‍ക്ക് മാത്രം അറിയാവുന്ന പേരാണിത്.

ഓമനക്കുട്ടിയുടെ സഹോദരന്‍ കൂടിയായ എം.ജി. രാധാകൃഷ്ണന്‍ ആണ് 1979-ല്‍ ആദ്യമായി മലയാള സിനിമയില്‍ പാടാന്‍ ചിത്രക്ക് അവസരം നല്‍കിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തില്‍ അട്ടഹാസമെന്ന ചിത്രത്തില്‍ ”ചെല്ലം ചെല്ലം” എന്ന ഗാനം പാടി.

Also Read : അമ്മത്തൊട്ടിൽ വീണ്ടും “ചിണുങ്ങി”, ഇരട്ട ആദരം പേര് ” ഗഗൻ”,തുടർച്ചയായി നാലാമത്തെ ആൺകുട്ടി

1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ പുത്രിയായി ജനിച്ച ചിത്ര അച്ഛനില്‍ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങി.

തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച നീ താനേ അന്തക്കുയില്‍ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതല്‍ ശ്രദ്ധേയയായി. 6 തവണ കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡും 16 തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികക്കുള്ള പുരസ്‌കാരവും ചിത്ര നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News