‘ഞാന്‍ കണ്ടില്ലെങ്കില്‍ നമ്മള്‍ വിജയിക്കും’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബിഗ് ബിയുടെ പോസ്റ്റ്

ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും ചിത്രങ്ങളുമൊക്കെയായി എല്ലാവരും ആഘോഷിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പോസ്റ്റാണ്. ‘ഞാന്‍ കണ്ടില്ലെങ്കില്‍ നമ്മള്‍ വിജയിക്കും’ എന്നായിരുന്നു ബിഗ് ബിയുടെ പോസ്റ്റ്. ഇന്ത്യയുടെ ഫൈനല്‍ പ്രവേശത്തെ കുറിച്ച് എക്സിലാണ് കുറിച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ട്വീറ്റ് വൈറലായി.

Also Read: ‘ആര് ജയിച്ചാലും തോറ്റാലും എനിക്കൊന്നുമില്ല’; ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ റോബ് വാള്‍ട്ടര്‍

ആരാധകരുടെ രസകരമായ കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമന്റ് ബോക്സ്. ഫൈനല്‍ മത്സരം താരം കാണരുതെന്നായിരുന്നു പലരുടെയും അപേക്ഷ. മത്സരം നടക്കുമ്പോള്‍ കണ്ണു കെട്ടിയിരിക്കണമെന്നായിരുന്നു ഒരു ആരാധകന്‍ ബിഗ് ബിയോട് അപേക്ഷിച്ചത്. കഴിഞ്ഞ ലോകക്കപ്പില്‍ സെമിയില്‍ തോല്‍പ്പിച്ച ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News