ഒരൊന്നാംതരക്കാരന്റെ പരാതി കേള്‍ക്കൂ, കൂടെ പഠിക്കുന്നവന്‍ ബോക്‌സ് പൊട്ടിച്ചത് പറയാന്‍ വന്നതാണ്. അവനെ ടി.സി.കൊടുത്തുവിടണമെന്നാദ്യം പറഞ്ഞെങ്കിലും പിന്നീട് ആ കൊച്ചു മനസ്സ് ആലോചിച്ചുറപ്പിച്ചു, ഒരവസരംകൂടി നല്‍കാം.
നിഷ്‌കളങ്ക ബാല്യങ്ങള്‍ മുതിര്‍ന്നവര്‍ക്കും വഴികാട്ടികളാണെന്നാണ് പറയപ്പെടുന്നത്. ചില സന്ദര്‍ഭങ്ങള്‍ കാണുമ്പോള്‍ അത് ശരിയാണെന്ന് തോന്നാറുമുണ്ട്. അത്തരത്തില്‍ ഹൃദയത്തില്‍ തട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത്.
ചെറുവത്തൂര്‍ കൊവ്വല്‍ എയുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ധ്യാന്‍ ശങ്കറിന്റെ വീഡിയോ നമ്മുടെയും മനസ്സില്‍ തൊടുന്നതാണ്. ബോക്‌സ് പൊട്ടിച്ച കൂട്ടുകാരനെ കുറിച്ച് പരാതി പറയാന്‍ എത്തുകയാണ് ധ്യാന്‍. കൂട്ടുകാരനോട് ഇനി ക്ഷമിക്കാനാകില്ലെന്നും അവനെ ടിസി കൊടുത്ത് പറഞ്ഞയക്കണമെന്നുമാണ് ധ്യാനിന്റെ ആവശ്യം.
എന്നാല്‍ താന്‍ ടിസി കൊടുക്കാമെന്നും എന്നാല്‍ പിന്നീട് അവന് മറ്റൊരു സ്‌കൂളില്‍ ചേരാന്‍ കഴിയില്ലെന്നും അധ്യാപകന്‍ ധ്യാനിനോട് പറയുന്നു. മറ്റൊരു സ്‌കൂളില്‍ ചേരാന്‍ കഴിയാത്തിനാല്‍ അവന്‍ വീട്ടില്‍ പോയിരുന്ന് കരയുമെന്നും അധ്യാപകന്‍ ധ്യാനിനെ ഓര്‍മിപ്പിക്കുന്നുണ്ട്. ഒടുവില്‍ ഞാന്‍ എന്താ ചെയ്യേണ്ടതെന്നും നീ പറയുന്നത് ഞാന്‍ ചെയ്യാമെന്നും അധ്യാപന്‍ ധ്യാനിന് വാക്കും നല്‍കുന്നുണ്ട്.
കൂട്ടുകാരനെ എന്ത് ചെയ്യണമെന്ന് ഞാന്‍ ആലോചിച്ചിട്ട് പറയാനമെന്ന് പറയുന്ന ധ്യാന്‍, അവന്‍ വീട്ടില്‍പ്പോയി കരയുമല്ലോ എന്ന് ഓര്‍ത്തിട്ട് അവന് ഒരു അവസരം കൂടി നല്‍കാമെന്ന് മറുപടി പറയുന്നു. ധ്യാനിന്റെ ആലോചനും നിഷ്‌കളങ്കമായ മറുപടിയും വീഡിയോയില്‍ വ്യക്തമാണ്. അധ്യാപകന്‍ പ്രമോദ് അടുത്തിലയാണ് വീഡിയോ പകര്‍ത്തിയത്.
https://www.facebook.com/reel/682622226951499
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here