സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷന്‍ വിതരണം ആരംഭിച്ചു, 1,762 കോടി അനുവദിച്ച് ധനവകുപ്പ്

സംസ്ഥാനത്ത് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വിതരണം തുടങ്ങി. ഓണത്തോടനുബന്ധിച്ച് രണ്ടുമാസത്തെ പെൻഷനാണ് വിതരണം ചെയ്യുന്നത്. 60 ലക്ഷത്തിൽപരം പേർക്ക്‌ 3200 രൂപവീതമാണ് ലഭിയ്ക്കുക.

ഓണത്തോടനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷനാണ് വിതരണം തുടങ്ങിയത്.
സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.

ALSO READ: കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ട്രാൻസ്ജെൻഡർ അറസ്റ്റിൽ

60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷന്‍ ലഭിക്കുക. ഈ മാസം 23നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും. സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിലേക്ക് തുക നൽകുന്നത്. ബാക്കിയുള്ളവർക്ക്‌ സഹകരണ സംഘങ്ങൾവഴി നേരിട്ട്‌ വിതരണം തുടരുകയാണ്. സാമ്പത്തിക ഞെരുക്കത്തിനിടയിലും ഓണക്കാലത്ത്‌ എല്ലാ അവശജനവിഭാഗത്തിനും സർക്കാർ സഹായം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്‌ സർക്കാർ.

ALSO READ: ഭയാനകം; മൂന്നു മിനിറ്റിൽ വിമാനം 15,000 അടി താഴേക്ക്; ഒടുവിൽ യാത്രക്കാർ സുരക്ഷിതർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News