വിഷു, റംസാന്‍, ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രമാണിച്ച് സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ കൂടിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിനാവകാശപ്പെട്ട നികുതി വിഹിതവും പല കേന്ദ്ര പദ്ധതി വിഹിതങ്ങളും ചെലവാക്കല്‍ ശേഷിക്ക് മുകളില്‍ വന്ന അനധികൃത നിയന്ത്രണങ്ങളും മൂലം പെന്‍ഷന്‍ വിതരണത്തില്‍ ചില തടസ്സങ്ങളുണ്ടായി. ഈ പ്രതിസന്ധികളെ മറികടന്ന് പെന്‍ഷന്‍ വിതരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല കാറ്റ് : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി
പോസ്റ്റിന്റെ പൂര്‍ണ രൂപം:
വിഷു, റംസാന്‍, ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രമാണിച്ചു സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ വിതരണം ചെയ്യാനാരംഭിച്ചു. നിലവില്‍ ഒരു ഗഡുവിന്റെ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. വിഷുവിന് മുന്‍പായി രണ്ട് ഗഡുക്കള്‍ കൂടെ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യും. നിലവിലെ ഗഡുവിനൊടൊപ്പം 3200 രൂപ കൂടെ ലഭിക്കുന്നതോടെ ഈ ആഘോഷ കാലത്ത് പെന്‍ഷന്‍ ഗുണഭോക്താക്കളിലേക്ക് 4800 രൂപയാണ് എത്തുന്നത്.
ALSO READ: ഡിപിയുടെ സ്ക്രീൻഷോട്ട് എടുക്കാനാകില്ല; പുതിയ പ്രൈവസി ഫീച്ചറുമായി വാട്ട്സാപ്പ്
ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. കേരളത്തിനാവകാശപ്പെട്ട നികുതി വിഹിതവും പല കേന്ദ്ര പദ്ധതി വിഹിതങ്ങളും ചെലവാക്കല്‍ ശേഷിക്ക് മുകളില്‍ വന്ന അനധികൃത നിയന്ത്രണങ്ങളും മൂലം പെന്‍ഷന്‍ വിതരണത്തില്‍ ചില തടസ്സങ്ങളുണ്ടായി. ഈ പ്രതിസന്ധികളെ മറികടന്ന് പെന്‍ഷന്‍ വിതരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവുകയാണ്. എല്ലാവരും സംതൃപ്തിയോടും സന്തോഷത്തോടും പുലരുന്ന കൂടുതല്‍ മെച്ചപ്പെട്ട കേരളമെന്നത് ഈ സര്‍ക്കാരിന്റെ ജനകീയ ഉറപ്പാണ്. അതിനായി നമുക്കൊരുമിച്ചു മുന്നേറാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here