ക്രിസ്തുമസ് സമ്മാനമായി സര്‍ക്കാറിന്റെ ക്ഷേമ പെന്‍ഷന്‍ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. 62 ലക്ഷം പേര്‍ക്കാണ് ഇത്തവണ ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിലും കൈത്താങ്ങുവേണ്ടവരെ ഒപ്പം ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാര്‍.
ALSO READ: ഇമിഗ്രേഷൻ ഹിയറിംഗിന് ഇരട്ടക്കുട്ടികൾക് ജന്മം നൽകിയ അമ്മ ഹാജരായില്ല; ഒടുവിൽ നാടുകടത്തൽ
ക്രിസ്തുമസ് പ്രമാണിച്ചാണ് ആണ് സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെന്‍ഷന്‍ വിതരണം നടത്തുന്നത്. ആഘോഷകാലത്ത് സാധാരണക്കാരെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാര്‍.ജോലി ചെയ്ത് ജീവിതം മുന്‍പോട്ടുകൊണ്ടുപോവാന്‍ കഴിയാത്തവര്‍,രോഗബാധിതരായി കഴിയുന്നവര്‍.നിറ കണ്ണുകളോടെ ഏറ്റുവാങ്ങുകയാണ് സര്‍ക്കാറിന്റെ ചേര്‍ത്തുപിടിക്കല്‍. 91 കാരിയായ കാര്‍ത്തിയമ്മ പറയുന്നത് പണം നല്‍കുന്ന ആള്‍ക്ക് അതിനുള്ളപുണ്യം കിട്ടുമെന്നതാണ്. അവരുടെ സന്തോഷം നിറഞ്ഞ ചിരിയില്‍ സാര്‍ത്ഥകമാകുന്നു സര്‍ക്കാര്‍ തീരുമാനം.
27 ലക്ഷം പേര്‍ക്ക് ബാങ്ക് വഴി പെന്‍ഷന്‍ നല്‍കുന്നതിനൊപ്പമാണ് വീടുകളില്‍ എത്തി വിതരണം ചെയ്യുന്നത്. 33800 കോടി രുപയാണ് വിതരണം ചെയ്യുക.അത് വരും ദിവസങ്ങളിലും തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here