ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങി : ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചിട്ടുണ്ടെന്നും പതിനെട്ട് മാസത്തോളം കൊടുക്കാതിരുന്നിട്ടുള്ള കാലത്തേക്കാള്‍ വലിയ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. മുമ്പും രണ്ടും മൂന്നും മാസത്തേത് ഒരുമിച്ചു കൊടുക്കാറുണ്ടെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. നല്ല് സംഭരണ വിഷയത്തില്‍ 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ALSO READ:  ഭാര്യയെ വിശ്വാസമില്ല; ഗുളികയില്‍ ബ്ലേഡ് കഷ്ണങ്ങള്‍ ഒളിപ്പിച്ച് നല്‍കി കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ശ്രമിച്ചത് നാല് തവണ

അതേസമയം പച്ച തേങ്ങ സംഭരണത്തില്‍ നല്‍കാനുള്ള തുക കൊടുത്തു തീര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റബ്ബര്‍ സബ്‌സിഡിയും അവസാനം വരെയുള്ളതും കൊടുത്ത തീര്‍ക്കാന്‍ തീരുമാനമായിട്ടുണ്ട്.ജനകീയ ഹോട്ടലുമായി ബന്ധപ്പെട്ട് 41കോടിയാണ് നല്‍കാന്‍ ഉണ്ടായിരുന്നത്. അതില്‍ 33 കോടി അനുവദിച്ചു കഴിഞ്ഞു. ബാക്കി ഉടന്‍ നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ALSO READ: തിരുവനന്തപുരത്ത് ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

ആശാവര്‍ക്കര്‍മാര്‍ക്ക് മുഴുവന്‍ ഓണറേറിയവും നല്‍കി. നാഷണല്‍ ഹെല്‍ത്ത് മിഷന് ഇതുവരെ യാതൊരു തുകയും കേന്ദ്രം നല്‍കിയിട്ടില്ല. ഒറ്റപ്പെട്ട കേസുകളാണ് പല ഘട്ടങ്ങളിലും വരുന്നത്. അവയെല്ലാം നല്‍കാനുള്ള തീരുമാനമെടുത്തിട്ടുണ്ട. ഈ സര്‍ക്കാരിന്റെ രണ്ടര വര്‍ഷം കൊണ്ട് 23350 കോടി രൂപ ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 18 മാസം പെന്‍ഷന്‍ മുടങ്ങിയപ്പോള്‍ ഇല്ലാത്ത പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്രം കേരളത്തിന് നല്‍കാനുള്ളതില്‍ പകുതി എങ്കിലും തുക നല്‍കിയിരുന്നെങ്കില്‍ സംസ്ഥാനത്ത് ഇത്രത്തോളം കുടിശിക ഉണ്ടാകില്ലായിരുന്നു. ബ്രാന്‍ഡിംഗ് വിഷയം കേന്ദ്ര – സംസ്ഥാന ബന്ധത്തെ ബാധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ALSO READ:  തിരുവനന്തപുരത്ത് ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ തോതിലുള്ള പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സംസ്ഥാനത്തെ സ്ഥിതിയും നടപടികളും വിശദീകരിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 35154 കോടി രൂപയാണ് ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടര വര്‍ഷം കൊണ്ട് 23350 കോടി രൂപയാണ് നല്‍കിയത്. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 9011 കോടി രൂപ മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കണക്കുകള്‍ നിരത്തി വ്യക്തമാക്കി.

ALSO READ: ‘ഗാസയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണം’; യുദ്ധത്തിനെതിരെ എഴുത്തുകാർ; നാടകീയ സംഭവങ്ങളുമായി നാഷണൽ ബുക്ക് അവാർഡ് വേദി

കുത്തിന്റെയും കോമയുടെയും പേരില്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കേണ്ട തുക നല്‍കാതിരിക്കുമ്പോള്‍, ഇത് കേട്ട് കൈ കൊട്ടുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്.
കേന്ദ്രം കേരളത്തിന് നല്‍കാനുള്ളതില്‍ പകുതി നല്‍കിയിരുന്നെങ്കില്‍ ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ഇത്രത്തോളം കുടിശികയും ഉണ്ടാകുമായിരുന്നില്ല. ബ്രാന്‍ഡിംഗ് വിഷയം കേന്ദ്ര സംസ്ഥാന ബന്ധത്തെ ബാധിക്കുന്നതെന്നും ധനമന്ത്രി പ്രതികരിച്ചു.

ALSO READ: ‘കലിനരൻ’ സാഹിത്യോത്സവവുമായി ‘മണ്ണെഴുത്ത്’ എഫ് ബി കൂട്ടായ്മ

സാമ്പത്തിക ഞെരുക്കത്തിനിടയിലും അംഗണവാടി ജീവനക്കാര്‍ക്ക് പത്ത് വര്‍ഷത്തിന് മുകളിലുള്ളവര്‍ക്ക് 1000 രൂപയും 5 വര്‍ഷത്തിനു താഴെയുള്ളവര്‍ക്ക് 500 രൂപയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ആശാവര്‍ക്കര്‍മാര്‍ക്ക്1000 രൂപയുടെ വര്‍ധനവും വരുത്തിയതായും ധനമന്ത്രി അറിയിച്ചു. കേന്ദ്രത്തിനെതിരായ ദില്ലിയിലെ പ്രതിഷേധത്തില്‍ സഹകരിക്കുന്ന മറ്റ് സംസ്ഥാനങ്ങളെയും ഒപ്പം കൂട്ടുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News