സർക്കാർ ആശുപത്രികളിൽ സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കും; മന്ത്രി വീണ ജോർജ്

സർക്കാർ ആശുപത്രികളിൽ സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എം എസ് ഡബ്ല്യൂ അല്ലെങ്കിൽ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ബിരുദമുള്ളവരെയാണ് വരുടെ ആശുപത്രികളിൽ നിയമിക്കുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് നടപടി.

അത്യാഹിത വിഭാഗത്തിൽ സമയബന്ധിതമായി മികച്ച ചികിത്സയും കൂടാതെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങൽ നൽകുന്നതിന് ആണ് ഈ സേവനം. ജനങ്ങൾക്ക് സഹായകരമാകുന്ന പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾക്കാണ് ഇവരെ വിനിയോഗിക്കുകയെന്നും വീണാ ജോർജ് പറഞ്ഞു. ഘട്ടംഘട്ടമായി സോഷ്യൽ വർക്കർമാരുടെ സേവനംസംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും വ്യാപിപ്പിക്കും.

മെഡിക്കൽ കോളേജുകളിൽ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കുന്നത്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കൺട്രോൾ റൂമും പി ആർ ഒ സേവനവും ലഭ്യമാക്കാൻ മന്ത്രി വീണാ ജോർജ് ഉന്നതതല യോഗത്തിൽ നിർദേശം നൽകിയിരുന്നു.
മന്ത്രിയുടെ നിർദേശത്തെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ:മൂന്ന് ദിവസം കൊണ്ട് മുടക്ക് മുതൽ തിരിച്ചു പിടിച്ച് ജവാൻ

ഡോക്ടർമാർ, നഴ്സിംഗ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരടങ്ങുന്ന മൾട്ടി ഡിസിപ്ലിനറി ടീമിൽ ഒരംഗമായി ഇവർ പ്രവർത്തിക്കണം. രോഗികളെയും കുടുംബാംഗങ്ങളെയും മറ്റ് ടീമംഗങ്ങളെയും ഏകോപിപ്പിക്കുകയും സഹായിക്കുകയും ചെയ്യണം. രോഗിക്കും കുടുംബത്തിനും അവർക്ക് മനസിലാകുന്ന ഭാഷയിൽ രോഗാവസ്ഥ പറഞ്ഞ് കൊടുക്കണം. രോഗികൾക്ക് സഹായകമായ സർക്കാർ സ്‌കീമുകളെക്കുറിച്ച് മനസിലാക്കിക്കൊടുക്കുകയും സഹായിക്കുകയും വേണം. ഇതോടൊപ്പം ഡിസ്ചാർജിലും ബാക്ക് റഫറലിലും ഡോക്ടറെ സഹായിക്കുകയും വേണം.

വിവിധ കോളേജുകളിൽ നിന്നുള്ള എംഎസ് ഡബ്ല്യുക്കാർക്ക് ഇന്റേണൽഷിപ്പിന്റെ ഭാഗമായി മെഡിക്കൽ കോളേജുകളിൽ പരിശീലനം നൽകും. ഇതിനോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവിധ കോളേജുകളിൽ നിന്നുള്ള 15 എം.എസ്.ഡബ്ല്യുക്കാർക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനം നൽകിയിട്ടുണ്ട്. അവർ പഠിച്ച കാര്യങ്ങൾ ആശുപത്രി അന്തരീക്ഷത്തിൽ ഫലപ്രദമായി വിനിയോഗിക്കാനുള്ള പരിശീലനമാണ് നൽകുന്നത്.

ALSO READ:ഇന്ത്യയുടെ ആദ്യ ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ച് എസ് ബി ഐ

തിരുവനന്തപുരത്തിന് പുറമേ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്ന ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ ആദ്യഘട്ടമായി സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കും. തുടർന്ന് മറ്റ് മെഡിക്കൽ കോളേജുകളിലും നടപ്പിലാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration