ഗവർണർ മുതൽ വി ഡി സതീശൻ വരെ, കെ സുധാകരൻ മുതൽ കെ സുരേന്ദ്രൻ വരെ, ഉണ്ണിത്താൻ മുതൽ സുരേഷ്‌ ഗോപി വരെ,സ്വപ്ന സുരേഷ്‌ മുതൽ യദു വരെ; സവർക്കർ മാധ്യമങ്ങൾക്കിടയിൽ ഒരേ ഒരു ശത്രു കൈരളി, അഭിമാനം

കൈരളിന്യൂസിനെ പ്രകീർത്തിച്ച് കൊണ്ടുള്ള സോഷ്യൽമീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഉത്തരം മുട്ടുമ്പോൾ കൈരളിയോട് ദേഷ്യപ്പെട്ടവരെയും ആ സംഭവങ്ങളെയും കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് സുധീർ ഇബ്രാഹിം എന്ന വ്യക്തി. ഗവർണ്ണർ മുതൽ വി ഡി സതീശൻ വരെ,കെ സുധാകരൻ മുതൽ കെ സുരേന്ദ്രൻ വരെ,ഉണ്ണിത്താൻ മുതൽ സുരേഷ്‌ ഗോപി വരെ,സ്വപ്ന സുരേഷ്‌ മുതൽ യദു വരെ. സവർക്കർ മാധ്യമങ്ങൾക്കിടയിൽ ഒരേ ഒരു ശത്രു കൈരളി,അഭിമാനം എന്നാണ് സുധീർ ഇബ്രാഹിമിന്റെ പോസ്റ്റ്.

ALSO READ:‘ഇത്തവണ ബിജെപി തോൽക്കും, താമരപ്പാർട്ടി ഒരു വാഷിങ് മെഷിന്‍, ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു’, വിമർശനവുമായി മമത ബാനർജി

രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ഗാന്ധിജിയുടെ ചിത്രം സമരക്കാർ പോയതിന്‌ ശേഷം താഴെ വന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ വി ഡി സതീശൻ പറഞ്ഞത് കൈരളി അല്ലേ,മര്യാദയ്ക്ക്‌ ഇരുന്നില്ലേൽ ഇറക്കി വിടും എന്നാണ്.കൈരളിയോട്‌ സംസാരിക്കില്ല, അവർ പുറത്ത്‌ പോകണം എന്നായിരുന്നു മറ്റ്‌ മാധ്യമങ്ങളെ പോലെ തന്റെ തുപ്പൽ ചെല്ലം ആകാതെ കൈരളി മറു ചോദ്യം ചോദിച്ചപ്പോൾ ഗവർണർ പറഞ്ഞത്.നാൽപ്പാടി വാസുവുമായി ബന്ധപ്പെട്ട ചോദ്യം വന്നപ്പോൾ കെ സുധാകരൻ പറഞ്ഞത് കൈരളിയല്ലേ… അതൊക്കെ അങ്ങ്‌ മനസിൽ വെച്ചാൽ മതി എന്നായിരുന്നു.

കേരളത്തിന്‌ ലഭിക്കാനുള്ള അർഹതപ്പെട്ട സാമ്പത്തിക സഹായം നൽകാത്തതുമായി ബന്ധപ്പെട്ട ചോദ്യം വന്നപ്പോൾ സുരേഷ്‌ ഗോപി ഏതാ ചാനൽ കൈരളിയോ…എന്റെ അമ്മേ എന്നാണ്.ക്രൈം റെക്കോർഡ്സ്‌ ബ്യൂറോ പ്രകാരം രാജ്യത്ത്‌ സ്ത്രീകൾക്ക്‌ എതിരെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്നത്‌ കേരളത്തിലാണ്‌ എന്ന നൂണ , വീഡിയോ സഹിതം കാണിച്ച്‌ പൊളിച്ചപ്പോൾ ഞാൻ ബി ജെ പി പ്രസിഡന്റ് ആണ്‌, അതിന്‌ കൈരളിയുടെ സർട്ടിഫിക്കറ്റ്‌ വേണ്ട എന്നാണ് കെ . സുരേന്ദ്രൻ പറഞ്ഞത്.

മാറ്റി മാറ്റിപ്പറയുന്നതിനെക്കുറിച്ചും ആർ എസ്‌ എസ്‌ എൻ ജി ഓയിൽ വർക്ക്‌ ചെയ്യുന്നതിനെക്കുറിച്ചും ചോദിച്ചപ്പോൾ നിങ്ങൾ ഏതാ ചാനൽ .. കൈരളി ആണോ… നിങ്ങളോട്‌ സംസാരിക്കാൻ താൽപര്യമില്ല… ഫ്ലോ പോയി എന്നാണ് സ്വപ്ന സുരേഷ് പറഞ്ഞത്.പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ചോദ്യം വന്നപ്പോൾ നിങ്ങളെപ്പോലെ ഒരു വർഗ്ഗീയ വാദിയോട്‌ സംസാരിക്കാൻ എനിക്ക്‌ താൽപര്യമില്ല എന്നാണ് രാജ്‌ മോഹൻ ഉണ്ണിത്താൻ പറഞ്ഞത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ പങ്കുവെച്ചാണ് ‘കൈരളി അഭിമാനം’ എന്ന സുധീർ ഇബ്രാഹിമിന്റെ പോസ്റ്റ്.

ALSO READ: വാദ്യപ്രതിഭ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ വിട പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News