ഒടുവിൽ പച്ചക്കള്ളവുമായി ആന്റോ ആന്റണിയുടെ പോസ്റ്റ്; പുന്ന നൗഷാദിനെ കൊലപ്പെടുത്തിയത് എസ് എഫ് ഐയാണെന്ന നുണയെ പൊളിച്ചടുക്കി സോഷ്യൽമീഡിയ

പത്തനംതിട്ട ലോക്‌സഭാ ഇലക്ഷൻ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പച്ചകള്ളത്തെ  തുറന്നുകാട്ടി സോഷ്യൽമീഡിയ. ഡോ. തോമസ് ഐസക്ക് ആന്റോ ആന്റണിയോട് എസ്എഫ്ഐക്കാർ കൊലപ്പെടുത്തിയ കെ എസ് യുക്കാരുടെ പേര് പറയാൻ പറഞ്ഞിരുന്നു. ഇതേ തുടർന്ന് ആന്റോ ആന്റണി പങ്കുവെച്ച പോസ്റ്റിൽ എസ് ഡി പി ഐക്കാർ കൊലപ്പെടുത്തിയ പുന്ന നൗഷാദിന്റെ ഫോട്ടോയും കൂടെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ നുണവാദത്തെ പൊളിച്ചടുക്കുകയാണ് സോഷ്യൽമീഡിയ. എസ് എഫ് ഐ യുടെ രക്തസാക്ഷികൾ 34 പേരാണെന്നിരിക്കെ ഒരാളെപ്പോലും സംഘടന കൊലപ്പെടുത്താത്ത സാഹചര്യത്തിലാണ് ആന്റോ ആന്റണിയുടെ പച്ചക്കള്ളം

ഈ സാഹചര്യത്തിലാണ് സജീഷ് നാരായൺ തന്റെ ഫേസ്ബുക്കിൽ എസ്എഫ്ഐ എന്ന പ്രസ്ഥാനത്തെകുറിച്ചും മറ്റ് രാഷ്ട്രീയ പാർട്ടികൾ കൊലപ്പെടുത്തിയ ആളുകളെ കുറിച്ചും പങ്കുവെച്ചിരിക്കുന്നത്. തോമസ് ഐസക്കിന്റെ ചോദ്യം കഴിഞ്ഞ് മൂന്ന് ദിവസമായി ആന്റോ ആന്റണി ആള് തപ്പിക്കൊണ്ടിരിക്കയാണ് എന്നും നൂറുകണക്കിന് തങ്ങളുടെ പിള്ളേരെ എസ്എഫ്ഐക്കാർ കൊന്നു തള്ളിയെന്ന സ്വന്തം വാദം തെളിയിക്കാൻ ഇനിയും സമയം വേണമെന്നാണ് എംപി പറയുന്നത്! പഠിക്കാനുണ്ടത്രേ! എന്നുമാണ് സന്തോഷ് നാരായൺ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞത്.’രക്തസാക്ഷി’ എന്നത് വിശുദ്ധ പദാവലികളിൽപ്പെടുന്ന ദിവ്യമായ വാക്കോർമ്മയാണ് എന്നും പോസ്റ്റിൽ കുറിച്ചു.

ALSO READ: 53 ശതമാനം കോഴ പണം വാങ്ങിയത് ബിജെപി; ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ കെ സുരേന്ദ്രന്‍ കള്ളം പറയുകയാണെന്ന് മന്ത്രി വി എന്‍ വാസവന്‍

സജീഷ് നാരായണന്റെ ഫേസ്ബുക് പോസ്റ്റ്

നിങ്ങൾ എന്നെങ്കിലും ഒരു എസ്‌എഫ്ഐക്കാരൻ ആയിരുന്നിട്ടുണ്ടോ? സമരയൗവനത്തിലെ എണ്ണമറ്റ പ്രകടനങ്ങളിൽ ഒന്നിലെങ്കിലും മുഷ്ടിചുരുട്ടിയുയർത്തിയിട്ടുണ്ടോ? ക്ഷുഭിതമുദ്രാവാക്യത്തിന്റെ കടലിരമ്പത്തിലൂളിയിട്ട് തൊണ്ട കീറിയിട്ടുണ്ടോ?
അങ്ങനെയുള്ളൊരാൾക്ക് ഏതുറക്കത്തിൽ നിന്ന് വിളിച്ചെഴുന്നെൽപ്പിച്ച്‌ സഖാവ് അഷ്‌റഫ് എന്നോ കൊച്ചനിയൻ എന്നോ സെയ്താലി എന്നോ വെറുതെ കേൾപ്പിച്ചാലും സ്മരണകൾ കാടിറങ്ങിവരും! മുഹമ്മദ് മുസ്തഫ, വേലായുധൻ, പികെ രാജൻ, സിവി ജോസ് എന്നിങ്ങനെ, പേരു കാണുന്ന മാത്രയിൽ രുധിരസ്മൃതികളുണരും! എം എസ്‌ പ്രസാദെന്നും ശ്രീകുമാറെന്നും ഭുവനേശ്വരനെന്നും കണ്ടാൽ രോമകൂപങ്ങെളെഴുന്നുനിൽക്കും! റോഷൻ, സുധീഷ്, സജീവൻ, ദേവപാലൻ, ധീരജ്, അനീഷ് രാജൻ, ഫാസിൽ, രമേശൻ, രാജേഷ്, സജിൻഷാഹുൽ, അജയപ്രസാദ്, ജോബി ആൻഡ്രൂസ്, ബാലൻ, അഭിമന്യു, സൈമൺ ബ്രിട്ടോ… നീളുന്ന പേരുകൾ! ഓരോ നാമധേയങ്ങളും ഓരോ ഇതിഹാസചരിത്രമായി, എന്നെങ്കിലും എസ്‌എഫ്ഐ ആയിരുന്ന ഒരാളുടെ ഉള്ളിൽ പതിഞ്ഞുകിടക്കുന്നുണ്ടാകണം. രക്തകുടീരങ്ങളില് ഉണര്ന്നിരിക്കുന്ന പോരാളികളെ കുറിച്ചുള്ള ഓർമകളിൽ അയാളുടെ ഹൃദയം ത്രസിക്കുന്നുണ്ടാകണം!
ആന്റോ ആന്റണി നാളിതുവരെ നടത്തിവന്നതും രാഷ്ട്രീയപ്രവർത്തനമാണെന്നാണ് വെപ്പ്. മൂന്ന് ദിവസമായി ആള് തപ്പിക്കൊണ്ടിരിക്കയാണ്. പേരുകളൊന്നും ഓർമ്മയിൽ ഇല്ലത്രെ! നൂറുകണക്കിന് തങ്ങളുടെ പിള്ളേരെ എസ്എഫ്ഐക്കാർ കൊന്നുതള്ളിയെന്ന സ്വന്തം വാദം തെളിയിക്കാൻ ഇനിയും സമയം വേണമെന്നാണ് എംപി പറയുന്നത്! പഠിക്കാനുണ്ടത്രേ!
‘രക്തസാക്ഷി’ എന്നത് വിശുദ്ധ പദാവലികളിൽപ്പെടുന്ന ദിവ്യമായ വാക്കോർമ്മയാണ്. പ്രത്യയശാസ്ത്രത്തിനും മുകളിലേക്ക് പന്തലിക്കുന്ന മരപ്പരപ്പ്! ചോരനാരുള്ള അനുഭവമാണത്! കൊടി പുതച്ചുകിടക്കുന്ന തുടിക്കുന്ന നേര്! അനുനിമിഷമണയാതെ പുളയുന്ന തീനാളം പോലൊന്ന്! പ്രഭാവലയമുള്ള പുണ്യാളന്റെ പരിവേഷമുള്ളത്! എമ്പാടും വെളിച്ചം വിതറുന്ന ആ സത്യത്തെ തേടിയിറങ്ങേണ്ടതില്ല. പഠിച്ചോ, ഓർത്തോ കൂടെത്തന്നെയുള്ളതിനെ തിരിച്ചെടുക്കേണ്ടതുമില്ല. ഉള്ളിലെരിയുന്നുണ്ടാകണം ഓരോ പേരും ഓരോ അഗ്നിപർവ്വതം കണക്കെ!
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News